Monday, August 22, 2011

Tejabhai Gallery: പൃഥിരാജിന്റെ കോമഡിയുമായി 'തേജാഭായി' 30ന്




വിന്ററിനും ക്രേസി ഗോപാലനും ശേഷം ദീപു കരുണാകരന്‍ സംവിധാനം ചെയ്യുന്ന 'തേജാഭായി ആന്റ് ഫാമിലി' ആഗസ്റ്റ് 30 ന് തീയറ്ററുകളിലെത്തുന്നു. പൃഥ്വിരാജ് നായകനാകുന്ന ഈ കോമഡി എന്റര്‍ടെയ്നറില്‍ അഖിലയാണ് നായിക. 


കോലാലംപൂരിലെ അധോലോക നായകന്‍ തേജാഭായി ആയാണ് പൃഥ്വി എത്തുന്നത്. വിചാരിച്ചതെന്തും നേടിയെടുക്കാന്‍ കെല്‍പുള്ള ഡോണായ തേജക്കിപ്പോള്‍ പ്രേമം നേടിയെടുക്കാന്‍ ഈ ഇമേജ് തടസമാകുന്നു. വ്യവസായ പ്രമുഖന്‍ ദാമോദര്‍ജിയുടെ മകളും സാമൂഹികപ്രവര്‍ത്തകയുമായ വേദികക്ക് മുന്നില്‍ അധോലോക നായകനായി പ്രത്യക്ഷപ്പെട്ടാല്‍ വിവാഹം നടക്കില്ല. 


അതിനാല്‍ അവളുടെ മുന്നിലവന്‍ റോഷന്‍ വര്‍മയാകുന്നു. പെണ്‍വീട്ടുകാര്‍ക്ക് മുന്നില്‍ കുടുംബ പശ്ചാത്തലം കാണിക്കുവാന്‍ നാട്ടിലെത്തി ബന്ധങ്ങള്‍ പുതുക്കാനും അയാള്‍ തയാറാകുന്നു. ഇതിനിടെയുണ്ടാകുന്ന രസകരവും അപ്രതീക്ഷിതവുമായ സംഭവങ്ങളായി 'തേജാഭായി ആന്റ് ഫാമിലി'യെ നയിക്കുന്നത്. 


അനന്താ വിഷന്റെ ബാനറില്‍ പി.കെ മുരളീധരനും ശാന്താ മുരളിയുമാണ് ചിത്രം നിര്‍മിക്കുന്നത്. ഒരിടവേളക്ക് ശേഷം ഷക്കീല മലയാളത്തില്‍ അഭിനയിക്കാനെത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.


സുരാജ് വെഞ്ഞാറമൂട് മഹാഋഷി വശ്യവചസ് എന്ന മുഴുനീള കോമഡി കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 


നെടുമുടി വേണു, ജഗതി ശ്രീകുമാര്‍, സുമന്‍, ജഗദീഷ്, സലിംകുമാര്‍, മണിയന്‍ പിള്ള രാജു, ഇന്ദ്രന്‍സ്, മോഹന്‍രാജ്, നന്ദു, ബിന്ദു പണിക്കര്‍, ശോഭാ മോഹന്‍ തുടങ്ങി  നിരവധി താരങ്ങള്‍ ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ ഭൂരിഭാഗവും മലേഷ്യയിലാണ് ചിത്രീകരിച്ചത്.


സംഗീതം: ദീപക്ദേവ്, ക്യാമറ: ഷാംദത്ത്, എഡിറ്റിംഗ്: മനോജ്, കലാസംവിധാനം: ഗോകുല്‍ദാസ്.


70 ഓളം തീയറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും. 


tejabhai and family gallery
(click image to enlarge)

































tejabhai and family, tejabhai and family movie stills, tejabhai and family gallery, prithviraj, akhila, akhila sasidharan gallery, prithviraj in tejabhai and family, tejabhai, malayalam movie tejabhai, dipu karunakaran, suraj venjaramood, jagathy sreekumar, salimkumar, anantha vision

4 comments:

jayaharig said...

രജനിയുടെ ബാഷയും മോഹന്‍ലാലിന്‍റെ ഉസ്താദും കൂട്ടിക്കെട്ടിയതാകരുതേ

Anonymous said...

പ്രഥ്വിരാജിന്റെ കോമഡിയോ? ദൈവമേ!!! താന്തോന്നി കണ്ട ക്ഷീണം ഇതുവരെ മാറിയിട്ടില്ല!!!

Muhammed Sageer Pandarathil said...

പ്രഥ്വിക്ക് കൂട്ടായി ഷക്കീലയുമുണ്ടല്ലോ?

Ananthu said...

30nu release urappalle?

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.