Sunday, August 14, 2011

ഷമ്മി കപൂര്‍ അന്തരിച്ചു



ഹിന്ദി ചലച്ചിത്രലോകത്തെ 1950 കളിലെ സ്റ്റൈല്‍ രാജാവായിരുന്ന നടന്‍ ഷമ്മി കപൂര്‍ (79) അന്തരിച്ചു. ഞായറാഴ്ച രാവിലെ ആറുമണിയോടെ മുംബൈയിലെ ബ്രീച്ച് കാന്റി ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്ക സംബന്ധ അസുഖ ബാധിതനായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില കഴിഞ്ഞ രണ്ടു ദിവസമായി ഗുരുതരാവസ്ഥയിലായിരുന്നു.


അമ്പതുകളിലും അറുപതുകളിലും നായകനായി തിളങ്ങിയ അദ്ദേഹത്തിന്റെ ജംഗ്ളീ, ആന്‍ ഈവനിംഗ് ഇന്‍ പാരിസ്, ചൈനാടൌണ്‍, കശ്മീര്‍ കി കലി തുടങ്ങിയവ ശ്രദ്ധേയ ചിത്രങ്ങളാണ്.
നൃത്ത നൈപുണ്യം കണകിലെടുത്ത് ഇന്ത്യയുടെ എല്‍വിസ് പ്രിസ്ലി എന്നും അദ്ദേഹത്തെ ആരാധകര്‍ വിളിച്ചിരുന്നു.


100ലേറെ ചിത്രങ്ങളില്‍ അഭിനയിച്ച അദ്ദേഹം സ്വന്തമായ നൃത്തശൈലിയിലൂടെയും ഭാവപകര്‍ച്ചകളിലൂടെയും താരതമ്യങ്ങള്‍ക്കതീതമായ വ്യക്തിത്വത്തിനുടമയായിരുന്നു. ബോളിവുഡ് താരങ്ങളായ ശശി കപൂര്‍, രാജ് കപൂര്‍ എന്നിവര്‍ സഹോദരങ്ങളാണ്. 

മലയാളത്തില്‍ 1994ല്‍ ബാലചന്ദ്ര മേനോന്‍ സംവിധാനം ചെയ്ത 'സുഖം സുഖകരം' എന്ന ചിത്രത്തില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 

shammi kappor, shammi kapoor passes away, mumbai, shammi kapoor dead

2 comments:

ജിത്തു said...

അനുശോചനങ്ങള്‍

Rajeev Nair said...

We will miss him for sure!

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.