Sunday, August 7, 2011

Pranayam Gallery: ബ്ലെസിയുടെ 'പ്രണയം' 31 മുതല്‍



ചെറുപ്പക്കാരുടെ കുത്തകയല്ല പ്രണയമെന്ന വിളിച്ചോതലുമായാണ് ബ്ലെസിയുടെ പുതിയ ചിത്രമായ 'പ്രണയം' ഒരുങ്ങുന്നത്. 

വ്യത്യസ്തവും അഭിനയ പ്രധാന്യമുള്ളതുമായ വേഷത്തില്‍ മോഹന്‍ലാല്‍ ചിത്രത്തില്‍ എത്തുന്നു എന്നതാണ് സവിശേഷത. മാത്യൂസ് എന്നാണ് കഥാപാത്രത്തിന്റെ പേര്. യുവത്വം പിന്നിടുന്ന ഒരു സ്ത്രീക്ക് രണ്ടു പുരുഷന്‍മാരോടുള്ള പ്രണയമാണ് ഇതിവൃത്തം. കോളജ് അധ്യാപികയായ മധ്യവയസ്കയുടെ വേഷത്തില്‍ ജയപ്രദയാണ് നായിക. അച്യുത മേനോന്‍ എന്ന ഫുട്ബാള്‍ താരമായി അനുപം ഖേറുമുണ്ട്. അനൂപ് മേനോനും ചിത്രത്തില്‍ ശ്രദ്ധേയ വേഷമുണ്ട്. 

തിരക്കഥയും സംവിധാനവും ബ്ലെസി തന്നെ. ഫ്രാഗ്രന്റ് നേച്ചറിന് വേണ്ടി പി.കെ സജീവും ആന്‍ സജീവുമാണ് ചിത്രം നിര്‍മിക്കുന്നത്. 

ക്യാമറ: സതീഷ് കുറുപ്പ്, എഡിറ്റിംഗ്: രാജാ മുഹമ്മദ്, സംഗീതം: എം. ജയചന്ദ്രന്‍, ഗാനങ്ങള്‍: ഒ.എന്‍.വി കുറുപ്പ്, വസ്ത്രാലങ്കാരം: സമീറ സനീഷ്, വിതരണം: മാക്സ് ലാബ്.  ആഗസ്റ്റ് 31ന് ചിത്രം തിയറ്ററുകളിലെത്തും. തിരുവനന്തപുരത്ത് ശ്രീകുമാര്‍ തീയറ്ററിലാണ് റിലീസ്. 

pranayam movie gallery
(click to enlarge)

















pranayam, malayalam movie pranayam, mohanlal, mohanlal in pranayam, blessy film pranayam, anupam kher in pranayam, jayaprada, jayapradha, jayapradha in pranayam, anoop menon, m.jyachandran, maaxlab, pranayam gallery, pranayam movie stills

2 comments:

Lijo said...

lalettan kalakkum!

Anonymous said...

kukukkum

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.