Wednesday, August 3, 2011

Orma Mathram Review: ഓര്‍മിക്കാനൊന്നുമില്ലാതെ 'ഓര്‍മ മാത്രം'
കാണാതായ ഏകമകനായി ഒരച്ഛന്‍ നടത്തുന്ന അന്വേഷണത്തിലൂടെ സാമൂഹിക പ്രസക്തമായ ഒട്ടേറെ വിഷയങ്ങള്‍ ചര്‍ച്ചക്കെടുത്തിരിക്കുകയാണ് 'ഓര്‍മ മാത്രം' എന്ന ചിത്രത്തിലൂടെ  സംവിധായകന്‍ മധു കൈതപ്രം. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, മേല്‍പറഞ്ഞ വിഷയങ്ങളില്‍ ഏതെങ്കിലും ഒന്നിലെങ്കിലും ശ്രദ്ധ കേന്ദ്രീകരിക്കാനോ കൃത്യമായി അവതരിപ്പിക്കാനോ കഴിയാതെ പോയതിനാല്‍ ചിത്രം എന്‍പതുകള്‍ മുതല്‍ കണ്ടുമടുത്ത അവാര്‍ഡ് ചിത്രങ്ങളുടെ അച്ചില്‍ വാര്‍ത്തെടുത്ത പാഴ്സൃഷ്ടിയാവുകയാണ്.


വക്കീലോഫീസിലെ ഗുമസ്തനായ അജയന്‍ (ദിലീപ്) തുച്ഛ വരുമാനത്തിന് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ ശ്രമിക്കുന്ന പതിവ് സാധാരണക്കാരന്റെ പ്രതീകമാണ്. മിശ്രവിവാഹിതന്‍ കൂടിയായതിനാല്‍ ഭാര്യ സഫിയ (പ്രിയങ്ക)യോടൊപ്പം ഇരുവരുടേയും ബന്ധുക്കളുടെയൊന്നും പിന്തുണയില്ലാതെ ഫോര്‍ട്ടുകൊച്ചിയിലെ വാടക വീട്ടിലാണ് താമസം. 


ഒരിക്കല്‍ മാര്‍ക്കറ്റിലുണ്ടാകുന്ന ബോംബ് സ്ഫോടന സമയത്ത് അജയന്റെ ഒപ്പമുണ്ടായിരുന്ന അഞ്ചുവയസുകാരന്‍ മകന്‍ ദീപുവിനെ കാണാതാകുന്നു. 
മുന്‍പ് സാമ്പത്തിക ബുദ്ധിമുട്ട് കണക്കിലെടുത്ത് തങ്ങള്‍ രണ്ടാമത്തെ കുഞ്ഞിനെ ഭ്രൂണഹത്യ നടത്തിയതാണ് മകനെ കാണാതായതടക്കമുള്ള ജീവിതദുരിതത്തിന് കാരണമെന്ന കുറ്റബോധവും ഇതിനൊപ്പം ഈ ദമ്പതികളെ വേട്ടയാടുന്നു. പിന്നീടങ്ങോട്ട് മകനെ തേടിയുള്ള അജയന്റെ അലച്ചിലാണ് കഥ. 


മിശ്രവിവാഹം, ഭ്രൂണഹത്യ, ആത്മീയത, ബാലചൂഷണം തുടങ്ങിയ വിഷയങ്ങള്‍ കാണാതായ മകനായുള്ള അന്വേഷണം എന്ന കഥാഗതിക്കുള്ളില്‍ പറഞ്ഞു പോകുന്നുണ്ട് കഥാകൃത്ത് റഹിം കടവത്തും തിരക്കഥാകൃത്ത് സി.വി ബാലകൃഷ്ണനും. എന്നാല്‍ ഇവ എങ്ങനെ കൈകാര്യം ചെയ്യണം, അതുവഴി എന്തു സന്ദേശം നല്‍കണം തുടങ്ങി കൃത്യമായി ഒരു ലക്ഷ്യബോധം ചിത്രത്തിനില്ല. ഇത്തരത്തില്‍ മുറുക്കമില്ലാത്ത കഥയെയും തിരക്കഥയെയും സംവിധായകന്‍ സമീപിച്ചിരിക്കുന്നതും ഗൌരവത്തോടെയല്ല. പുതുതലമുറ ചിത്രങ്ങളുടെ ഇക്കാലത്ത് ഇഴയാന്‍ മല്‍സരിക്കുന്ന നിരവധി കണ്ടുമടുത്ത രംഗങ്ങള്‍ വിരസമായി കൂട്ടിയിണക്കിയിരിക്കുക മാത്രമാണ് ദേശീയ, സംസ്ഥാന തലങ്ങളില്‍ ശ്രദ്ധിക്കപ്പെട്ട മധു കൈതപ്രം. ഒടുവില്‍ എന്തു പറഞ്ഞു നിര്‍ത്തണമെന്നറിയാതെ ഒരന്ത്യവും. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ മുന്‍ ചിത്രങ്ങളായ ഏകാന്തത്തിന്റേയും മധ്യവേനലിന്റെയും മുന്നിലേക്ക് വരാന്‍ ഒരുഘട്ടത്തിലും ഈ ചിത്രത്തിനായിട്ടില്ല. 


ശോകമൂകമായ അന്തരീക്ഷം ഒരുക്കാന്‍ ക്ലീഷേ രംഗങ്ങള്‍ തന്നെ. രണ്ടാം പകുതിയില്‍ ദുഃഖം മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തുമ്പോള്‍ മകനെയോര്‍ത്ത് ഒരു ഗാനവുമുണ്ട്. കൈതപ്രം വിശ്വനാഥന്‍ ഒരുക്കി യേശുദാസ് ആലപിച്ച ഗാനം കേള്‍ക്കാന്‍ മോശമല്ലെങ്കിലും ചിത്രത്തില്‍ ഇഴച്ചില്‍ കൂട്ടാനേ സഹായിക്കുന്നുള്ളു. 


പശ്ചാത്തല സംഗീതമാണ് കൂടുതല്‍ അസഹ്യം. സ്ഥിരമായി ദുഃഖം വരുമ്പോള്‍ ഒന്ന്, സന്തോഷം വരുമ്പോള്‍ ഒന്ന്...പിന്നെ മറ്റു രംഗങ്ങളില്‍ എന്തെങ്കിലും ശബ്ദം പശ്ചാത്തലത്തില്‍ വേണമല്ലോ എന്ന് കരുതി വേറെ ചിലത്.


അഭിനയകാര്യത്തില്‍, ദിലീപിന് സ്ഥിരം കോമഡി വേഷങ്ങളില്‍ നിന്നുള്ള മോചനമാണ് മകനെ തേടി അലയുന്ന അജയന്‍. പക്ഷേ, അദ്ദേഹത്തിന് പുതുതായി അഭിനയിച്ചു ഫലിപ്പിക്കാന്‍ മാത്രമൊന്നും കഥയും സംവിധായകനും വച്ചുനീട്ടുന്നുമില്ല. പ്രിയങ്ക സഫിയയായി മോശമാക്കിയില്ല. എങ്കിലും മോശം മേക്കപ്പ് സിനിമയിലൂടനീളം കല്ലുകടിയാണ്. ജഗതി ശ്രീകുമാര്‍ മാത്രമാണ് മറ്റൊരു ശ്രദ്ധേയ കഥാപാത്രം. ഒരു കാര്യവുമില്ലാതെ നെടുമുടി വേണു, ധന്യ മേരി വര്‍ഗീസ് തുടങ്ങിയ ആത്മാവില്ലാത്ത കഥാപാത്രങ്ങള്‍ ചിത്രത്തിലുടനീളമുണ്ട്.


സെക്കുലര്‍ ആയി ജീവിച്ച ദമ്പതികള്‍ ഒടുവില്‍ മകനെ നഷ്ടപ്പെട്ടത് ഗര്‍ഭഛിദ്രം നടത്തിയതുകൊണ്ടുള്ള പാപംമൂലമാണെന്ന് അംഗീകരിക്കുകയാണോ? എത്ര സെക്കുലര്‍ ആയാലും ഒടുവില്‍ ദുരിതം വരുമ്പോള്‍ അവരോരുടെ മതത്തിലേക്ക് മടങ്ങി പോകണം എന്നാണോ സഫിയ മന്ത്രവാദിനിയെ കാണുന്നതില്‍ നിന്നും അജയന്‍ ജ്യോത്സ്യന്‍ പറഞ്ഞതനുസരിച്ച് നീങ്ങുന്നതില്‍ നിന്നും മനസിലാക്കേണ്ടത്? ചിത്രം കണ്ടിറങ്ങിയശേഷവും വിഷയ സംബന്ധമായി ഇത്തരം ചില സംശയങ്ങള്‍ക്ക് ഉത്തരമേ കിട്ടില്ല. 


എന്തായാലും, നന്നായി  ചര്‍ച്ചക്കെടുക്കാമായിരുന്ന ഒരു വിഷയത്തിന്റെ പരിതാപകരമായ അവതരണമാണ് 'ഓര്‍മ മാത്രം'. ചിത്രം കണ്ടിറങ്ങി വീട്ടിലെത്തും വരെ പോലും പ്രേക്ഷകരുടെ ഓര്‍മയില്‍ ചിത്രം നില്‍ക്കുമെന്ന് തോന്നുന്നുമില്ല. 


-Review by Aashish

orma matram, orma mathram review, orma mathram malayalam movie, madhu kaithapram, dileep, priyanka nair, dhanya mary varghese, nedumudi venu, c.v balakrishnan

4 comments:

Ajayakumar Anandakurup said...

\à kn-\n-a-bm-bn-cp-¡p-sa-¶m-bn-cp-¶p {]-Xo-£.tZ-imS-\w t]m-ep-f-f kn-\n-a-I-fq-sS A¨n hmÀ¯-Xv t]m-se-bm-bn.F-´m-bmepw B-in-jv \à hn-e-bn-cp-¯Â . A-`n-\-µ\§Ä.

Anonymous said...

ayyyyyyyyooooooooo..........

Smitha said...

nallathai edukkamayirunna oru film aairunnu

Ijaz said...

rakshapedathe poyi. pavam padam

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.