Thursday, August 25, 2011

പെരുന്നാള്‍, ഓണം റിലീസുകള്‍ ഒരുങ്ങികാര്യമായ റിലീസുകളില്ലാതിരുന്ന ഒരു മാസത്തിന് വിട പറഞ്ഞ് പ്രതീക്ഷയുണര്‍ത്തുന്ന നിരവധി ചിത്രങ്ങളുടെ റിലീസിന് കേരളത്തിലെ തീയറ്ററുകള്‍ ഒരുങ്ങി. 


റമദാന്‍ മാസം അവസാനിക്കുന്നതോടെ പെരുന്നാള്‍ റിലീസായും ഒരാഴ്ച കൂടി കഴിഞ്ഞാല്‍ ഓണം റിലീസുകളായും വമ്പന്‍ സദ്യതന്നെ തയാറായിട്ടുണ്ട്.


ആദ്യ റിലീസിന് തയാറായിരുന്നത് പൃഥ്വിരാജിനെ നായകനാക്കി ദീപു കരുണാകരന്‍ സംവിധാനം ചെയ്ത 'തേജാഭായി ആന്റ് ഫാമിലി' ആണ്. ആഗസ്ററ് 26ന് ചിത്രമെത്തുമെന്ന് ആദ്യം അറിയിച്ചിരുന്നെങ്കിലും ഇപ്പോള്‍ 30ലേക്ക് റിലീസ് മാറ്റിയിട്ടുണ്ട്. 70ലേറെ കേന്ദ്രങ്ങളില്‍ തേജാഭായി റിലീസ് ചെയ്യും. അഖിലയാണ് നായിക. 


ആഗസ്റ്റ് 31 ന് ബ്ലെസി സംവിധാനം ചെയ്യുന്ന 'പ്രണയം' റിലീസ് ചെയ്യും. മോഹന്‍ലാല്‍, ജയപ്രദ, അനുപംഖേര്‍ തുടങ്ങിയവര്‍ അഭിനയിക്കുന്ന ചിത്രം വിതരണം ചെയ്യുന്നത് മാക്സ് ലാബാണ് . 70 ലേറെ കേന്ദ്രങ്ങളില്‍ ചിത്രമുണ്ടാകും. 


ഇത്തവണ പെരുന്നാള്‍ - ഓണം സീസണില്‍ മമ്മൂട്ടിയുടെ ചിത്രമില്ല. എന്നാല്‍ മമ്മൂട്ടിയുടെ വിതരണ കമ്പനി 'പ്ലേ ഹൌസ്' തീയറ്ററുകളില്‍ എത്തിക്കുന്ന 'സെവന്‍സ്' എന്ന യുവതാരചിത്രം 31ന് റിലീസ് ചെയ്യും. ജോഷിയാണ് സംവിധാനം. കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, നിവിന്‍ പോളി, രജിത് മേനോന്‍, ഭാമ, റീമ കല്ലിംഗല്‍, നാദിയ മൊയ്തു തുടങ്ങിയവരാണ് അഭിനേതാക്കള്‍.


പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട ത്രീ ഡി ചിത്രമായ നവോദയയുടെ 'മൈഡിയര്‍ കുട്ടിച്ചാത്തനും' 31ന് വരുന്നുണ്ട്. ഇത്തവണ ഡിജിറ്റല്‍ ത്രി ഡി സംവിധാനത്തില്‍ കേരളത്തിലെ പ്രമുഖ കേന്ദ്രങ്ങളില്‍ കുട്ടിച്ചാത്തന്‍ റിലീസ് ചെയ്യും. പ്രകാശ് രാജ്, ഊര്‍മിള, സന്താനം തുടങ്ങിയവര്‍ അഭിനയിച്ച പുതിയ രംഗങ്ങളും ചിത്രത്തിന്റെ പ്രത്യേകതയാണ്. 


ഓണത്തോടനുബന്ധിച്ച് സെപ്റ്റംബര്‍ 8ന് ജയറാം നായകനായ 'ഉലകം ചുറ്റും വാലിബന്‍' പ്രദര്‍ശനത്തിനെത്തും. രാജ് ബാബു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബിജു മേനോന്‍, വന്ദനാ മേനോന്‍, മിത്രാ കുര്യന്‍, സുരാജ്, സലിം കുമാര്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു.


സെപ്റ്റംബര്‍ 9ന് കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന 'ഡോക്ടര്‍ ലൌ' പ്രദര്‍ശനത്തിനെത്തും. ദിവ്യ ഉണ്ണിയുടെ സഹോദരി വിദ്യ ഉണ്ണി, അനന്യ,ഹേമന്ത്, ഭഗത് മാനുവല്‍, രജിത് മേനോന്‍, നിമിഷ തുടങ്ങിയവര്‍ അഭിനയിക്കുന്നു. ജിതിന്‍ ആര്‍ട്സ് മാക്സ് ലാബ് വഴി ചിത്രം റിലീസ് ചെയ്യും. 


അന്യഭാഷാ ചിത്രങ്ങളില്‍ ആഗസ്റ്റ് 31ന് സല്‍മാന്‍ ഖാനെ നായകനാക്കി സിദ്ദിഖ് സംവിധാനം ചെയ്ത 'ബോഡി ഗാര്‍ഡ്' പ്രദര്‍ശനത്തിനെത്തും. മലയാളം ബോഡി ഗാര്‍ഡിന്റെ റീമേക്കാണിത്. കരീനാ കപൂറാണ് നായിക. ഹോളിവുഡില്‍ നിന്ന് ത്രി ഡി ചിത്രമായ 'കോനന്‍ ദി ബാര്‍ബേറിയനും' 31ന് എത്തും. 
കൂടാതെ അജിത് നായകനായ 'മങ്കാത'യും തമിഴില്‍ നിന്ന് ഈ സീസണില്‍ തീയറ്ററുകളില്‍ എത്തും. വെങ്കട് പ്രഭുവാണ് സംവിധാനം.


പെരുന്നാള്‍- ഓണം റിലീസുകള്‍ക്ക് മുന്നോടിയായി ആഗസ്റ്റ് 26ന് ചില ചിത്രങ്ങള്‍ എത്തുന്നുണ്ട്. അശോക് ആര്‍ നാഥ് സംവിധാനം ചെയ്ത സുരേഷ് ഗോപി ചിത്രം 'വെണ്‍ശംഖുപോല്‍', വിജയകൃഷ്ണന്‍ സംവിധാനം ചെയ്ത 'ഉമ്മ' എന്നിവ 26ന് എത്തും. ശ്രീജിത് പലേരിയുടെ കലാഭവന്‍ മണി- ബാല ചിത്രമായ 'പ്രിയപ്പെട്ട നാട്ടുകാരെ' 25നും റിലീസ് ചെയ്യും.


ramzan onam malayalam releases, sevenes, tejabhai and family, pranayam, doctor love, my dear kuttichathan, ulakam chuttum valiban, venshangupol, umma, prithviraj, blessy, mohanlal, akhila, jayaprada, kunchako boban, asif ali

1 comments:

Anonymous said...

ellam hit akatte ennu prarthikkunnu

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.