Thursday, August 18, 2011

മമ്മൂട്ടിയും പൃഥ്വിരാജും വീണ്ടും: അരിവാള്‍ ചുറ്റിക നക്ഷത്രം



'പോക്കിരിരാജ'ക്ക് ശേഷം മമ്മൂട്ടിയും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്നു. അമല്‍ നീരദ് സംവിധാനം ചെയ്യുന്ന 'അരിവാള്‍ ചുറ്റിക നക്ഷത്രം' എന്ന ചിത്രത്തിലാകും ഇവര്‍ വീണ്ടും വെള്ളിത്തിരയില്‍ ഒരുമിച്ചെത്തുന്നത്. 

മമ്മൂട്ടി നായകവേഷം അവതരിപ്പിക്കുമ്പോള്‍ പൃഥ്വി വില്ലന്‍ സ്വഭാവമുള്ള കഥാപാത്രത്തെ അവതരിപ്പിക്കും എന്ന പ്രത്യേകതയുമുണ്ട് ഇതില്‍.

ബിഗ് ബഡ്ജറ്റിലൊരുക്കുന്ന ചിത്രം 1940 - 1950 കാലഘട്ടത്തിലെ കഥ പറയും.  ഇതൊരു ചരിത്ര കഥയല്ലെങ്കിലും ഇന്ത്യക്ക് സ്വാതന്ത്യ്രം കിട്ടുന്നതിന് തൊട്ടും മുന്‍പും ശേഷവുമുള്ള സമയമാണ് പശ്ചാത്തലമായി ഉപയോഗിച്ചിരിക്കുന്നത്. മറ്റു താരങ്ങള്‍ ആരൊക്കെയെന്ന് തീരുമാനമായിട്ടില്ല. 

ശങ്കര്‍ രാമകൃഷ്ണന്‍ കഥയും തിരക്കഥയും ഒരുക്കുന്ന ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നതും അമല്‍ നീരദ് തന്നെ. പൃഥ്വിരാജിന്റെ ആഗസ്റ്റ് സിനിമയാണ് ചിത്രം നിര്‍മിച്ച് വിതരണം ചെയ്യുന്നത്. 

arival chuttika nakshatram, prithviraj, mammootty, amal neerad, mammootty and prithviraj in arival chuttika nakshatram, mammootty and prithviraj again, amal neerad's arival chuttika nakshatram, shankar ramakrishnan

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.