Saturday, August 20, 2011

Collector Review: പതിവ് സുരേഷ് ഗോപി ചിത്രമായി 'കലക്ടര്‍'




കുറച്ചുകാലമായി കാണാനില്ലായിരുന്ന പതിവ് 'സുരേഷ് ഗോപി ഫോര്‍മാറ്റി'ലുള്ള ചിത്രമാണ് അനില്‍ സി. മേനോന്‍ സംവിധാനം ചെയ്ത 'കലക്ടര്‍'. ചിത്രീകരണം പലഘട്ടത്തിലും വൈകിയതിന്റെ അസ്ക്യതകള്‍ പലേടത്തും നിഴലിക്കുന്നുണ്ടെങ്കിലും പതിവ് ഡയലോഗുകളും മറ്റുമുള്ള ഒരു സുരേഷ് ഗോപി ചിത്രം കണ്ടുപോകാം എന്ന് കരുതി കയറുന്ന പ്രേക്ഷകരെ 'കലക്ടര്‍' വെറുപ്പിക്കില്ല.


കൊച്ചിയിലെ അധോലോകത്തിനും ഭൂമാഫിയക്കുമൊക്കെ എതിരെ പോരാടുന്ന ആദര്‍ശവാനായ ജില്ലാ കലക്ടര്‍ അവിനാഷ് വര്‍മയായാണ് ഇത്തവണ സുരേഷ് ഗോപി എത്തുന്നത്. 


വില്യംസിന്റെ (അനില്‍ ആദിത്യന്‍) നേതൃത്വത്തിലുള്ള മാഫിയയെയാണ് മുഖ്യമന്ത്രി (ജനാര്‍ദനന്‍)യുടെ നിര്‍ദേശപ്രകാരം ചാര്‍ജെടുക്കുന്ന കലക്ടര്‍ ലക്ഷ്യമാക്കുന്നത്. ഇതിന് അസി. കമീഷണര്‍ രേവതിയും സാമൂഹിക പ്രവര്‍ത്തക അരുന്ധതി (യാമിനി ശര്‍മ)യുടേയും പിന്തുണ അദ്ദേഹത്തിന് ലഭിക്കുന്നുണ്ട്. 


അതേ സമയം വില്യംസിന്റെ മാഫിയക്ക് കമീഷണര്‍ ജോര്‍ജ് മാത്യു (ബാബുരാജ്), മേയര്‍ (മോഹിനി) മന്ത്രി തുടങ്ങിയവരുടെ സഹായമുണ്ട്. ഇതിനിടെയുണ്ടാകുന്ന സംഭവങ്ങളില്‍ വില്യംസ് മരിക്കുന്നു. തുടര്‍ന്ന് പ്രതികാരദാഹിയായ അയാളുടെ ജ്യേഷ്ഠന്‍ ക്രിസ്റ്റഫര്‍ (രാജീവ്)എത്തുന്നതോടെ സിനിമ സംഘര്‍ഷഭരിതമാകുന്നു.


കാലംതെറ്റിയുള്ള ചിത്രീകരണത്തിന്റെ പ്രശ്നങ്ങള്‍ അവിടെയും ഇവിടെയും കാണാമെങ്കിലും പുതുമയൊന്നും തേടാത്ത സുരേഷ് ഗോപി ആരാധകര്‍ക്ക് ദഹിക്കും വിധമാണ് ചിത്രീകരണം. സുരേഷ് ഗോപി അദ്ദേഹത്തിന് ഏന്നും ചേരുന്ന ഹൈക്ലാസ് തീപ്പൊരി ഡയലോഗുകളും ഇംഗ്ലീഷ് വാചകങ്ങളുമൊക്കെയായി കലക്ടറെ സമ്പന്നമാക്കുന്നുണ്ട്. അദ്ദേഹത്തിന്റെ നിരവധി കഥാപാത്രങ്ങളും മമ്മൂട്ടിയുടെ കിംഗിലെ കഥാപാത്രപാത്രമൊക്കെ ഇടക്കിടെ ഓര്‍മിപ്പിക്കുമെന്ന് മാത്രം. അഭിനേതാക്കളില്‍ പിന്നീട് ശ്രദ്ധിക്കപ്പെടുന്നത് രാജീവിന്റെ വില്ലന്‍ കഥാപാത്രമാണ്.


അനേകം തവണ പറഞ്ഞ മാഫിയ, ബ്യൂറോക്രസി, രാഷ്ട്രീയ കഥയുടെ ആവര്‍ത്തനം എന്നതില്‍ കവിഞ്ഞ് അനില്‍ സി മേനോന് ഒന്നും ചെയ്യാനില്ല. എങ്കിലും അത് ഭംഗിയായി പുനരവതരിപ്പിക്കാന്‍ അദ്ദേഹം ശ്രമിച്ചിട്ടുണ്ട്.  സാങ്കേതിക വശങ്ങളില്‍ മനോജ് പരമഹംസയുടെ ഛായാഗ്രഹണം നന്നായി.


അഴിമതിക്കും മാഫിയകള്‍ക്കുമെതിരെയുള്ള ആത്മരോഷം തീര്‍ക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് ക്ഷോഭിക്കുന്ന ഈ കലക്ടറെ കണ്ട് തൃപ്തിയടയാം.

collector review, collector, collector malayalam movie, suresh gopi in collector, malayalam film review, malayalam film collector review, anil c. menon, yamini sharma

2 comments:

Harikumar said...

peru kettal ariyamallo enthanu padam ennnu

Thomas said...

just remember that!

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.