വൈഡ് റിലീസ് കേരളത്തിലെ ഏതെല്ലാം മേഖലകളില്‍ അനുവദിക്കണം എന്നതു സംബന്ധിച്ച് തീരുമാനമെടുക്കാന്‍ തീയറ്ററുകളുടെ പട്ടിക തയാറാക്കി നല്‍കാന്‍ തീയറ്ററുടമകളുടെയും നിര്‍മാതാക്കളുടെയും സംഘടനകളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഈ പട്ടിക പരിശോധിച്ച് അര്‍ഹമായവ പരിഗണിച്ച് സര്‍ക്കാര്‍ അംഗീകരിക്കുന്ന തീയറ്ററുകള്‍ പ്രഖ്യാപിക്കുമെന്ന് മന്ത്രി ഗണേഷ് കുമാര്‍ ദൃശ്യമാധ്യമങ്ങളോട് പറഞ്ഞു.
വൈഡ് റിലീസ് നടപ്പാക്കണമെന്ന കാര്യത്തില്‍ മാറ്റമില്ല. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമേ നടപ്പാകൂ. ഒരു സംഘടനയേയും സര്‍ക്കാരിന് അതീതമായി സിനിമയെ നിയന്ത്രിക്കാന്‍ അനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
നല്ല സിനിമകള്‍ നിര്‍മിക്കാന്‍ സര്‍ക്കാര്‍ നല്‍കുന്ന സബ്സിഡിക്ക് വര്‍ഷങ്ങളായി വര്‍ധനവുണ്ടായിട്ടില്ല. മുഖ്യമന്ത്രിക്കും ഇക്കാര്യത്തില്‍ അനുകൂല സമീപനമാണ്. ധനമന്ത്രിയുമായി ചര്‍ച ചെയ്ത് എത്ര വര്‍ധന വേണമെന്ന് തീരുമാനിക്കും.
അര്‍ഹര്‍ക്ക് സാമ്പത്തിക സഹായം ലഭ്യമാക്കാന്‍ കെ.എസ്.എഫ്.ഡി.സിയിലേയും ചലച്ചിത്ര അക്കാദമിയിലേയും ഉദ്യോഗസ്ഥരെ ഉള്‍ക്കൊള്ളിച്ച് സമിതി രൂപവത്കരിക്കും. സല്ല സിനിമകള്‍ക്കുള്ള സഹായം കൂട്ടണമെന്ന ഫിലിം മേക്കേഴ്സ് ഫോറത്തിന്റെ നിവേദനത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
wide release, theatres in kerala, k.b ganesh kumar, wide release in kerala, distributors association, exhibitors association
0 comments:
Post a Comment