Thursday, August 11, 2011

കുഞ്ഞുമുഹമ്മദിന്റെ 'വീരപുത്രനി'ല്‍ മോഹന്‍ലാലും



പി.ടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്യുന്ന 'വീരപുത്രനി'ല്‍ മോഹന്‍ലാലും അഭിനയിക്കുന്നു. സ്വാതന്ത്യ്ര സമര സേനാനി മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിന്റെ കഥ പറയുന്ന ചരിത്രസിനിമയില്‍ ഒരു ചരിത്ര ഗവേഷകനായി ശ്രദ്ധേയമായ വേഷത്തിലാണ് ലാല്‍ എത്തുക.നരേനാണ് അബ്ദുറഹ്മാന്‍ സാഹിബിനെ അവതരിപ്പിക്കുന്നത്. സെപ്റ്റംബറിലാകും മോഹന്‍ലാല്‍ ഉള്‍പ്പെട്ട രംഗങ്ങള്‍ ചിത്രീകരിക്കുക.

റൈമാ സെന്‍, കലാഭവന്‍ മണി, സിദ്ദിഖ്, മധുപാല്‍, ജഗതി ശ്രീകുമാര്‍, വിനയ്, ലക്ഷ്മി ഗോപാലസ്വാമി, സായ്കുമാര്‍, വി.കെ ശ്രീരാമന്‍, നിഷാന്ത് സാഗര്‍, സുധീഷ്, മാള അരവിന്ദന്‍, മാമുക്കോയ, റിസബാവ, സാദിഖ്,തുടങ്ങി വന്‍ താരനിര ചിത്രത്തിലുണ്ട്.

തിരക്കഥ, സംഭാഷണം: പി.ടി കുഞ്ഞുമുഹമ്മദ്, കഥ: എന്‍.പി മുഹമ്മദ്, നിര്‍മാണം: ഐ.ടി.എല്‍ പ്രൊഡക്ഷന്‍സ്. ക്യാമറ: എം.ജെ രാധാകൃഷ്ണന്‍.  

veeraputran gallery











veeraputhran, veeraputran, malayalam movie veeraputhran, p.t kunhumuhammed, mohanlal in veeraputran, narein in veeraputran, raima sen, sidhique, lakshmi gopalaswami, veeraputran stills, veeraputran gallery

1 comments:

Sajith PM said...

കാത്തിരിക്കുന്നു, മലയാളത്തിന് എക്കാലവും ഓര്മിക്കാവുന്ന ഒരു നല്ല സിനിമക്കായി ..

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.