Monday, August 22, 2011

ഇനി രമ്യയുടെ പാട്ടും കേള്‍ക്കാം



മലയാളത്തില്‍ നാടന്‍ പെണ്‍കുട്ടിയായി അവതരിച്ച രമ്യ നമ്പീശന്റെ മോഡേണ്‍ വേഷവും തമിഴിലും മലയാളത്തിലുമൊക്കെയായി നാം കണ്ടു. ചാപ്പാ കുരിശില്‍ ചുംബനരംഗത്തില്‍ വന്നും ഈ യുവനടി ഞെട്ടിച്ചു. രമ്യയുടെ അടുത്ത ചുവട് സംഗീതലോകത്താണ്. അതേ, ഇനി സിനിമയില്‍ കേള്‍ക്കാം രമ്യ നമ്പീശന്‍ പാടിയ പാട്ട്.

പി.ബാലചന്ദ്രന്‍ സംവിധാനം ചെയ്യുന്ന 'ഇവന്‍ മേഘരൂപന്‍' എന്ന ചിത്രത്തിലാണ് രമ്യ ആദ്യമായി പാടുന്നത്. ശരത്താണ് സംഗീത സംവിധായകന്‍. ചിത്രത്തില്‍ അതിഥി വേഷത്തിലെത്തുന്ന രമ്യയോട് ഗാനമാലപിക്കണമെന്ന് ശരത് ആവശ്യപ്പെടുകയായിരുന്നു. 

സിനിമയില്‍ ആദ്യമാണെങ്കിലും നിരവധി ഭക്തിഗാന സി.ഡികളില്‍ ഈ യുവനടി ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. ചെറുപ്രായം തൊട്ടേ ശാസ്ത്രീയമായി സംഗീതവും രമ്യ അഭ്യസിച്ചിട്ടുണ്ട്. 

remya nambeeshan, remya nambeeshan as singer, remya nambeeshan galery, ivan megharoopan, shareth, p.balachandran

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.