Friday, August 5, 2011

പൃഥ്വിരാജിന്റെ 'വീട്ടിലേക്കുള്ള വഴി' തീയറ്ററുകളിലെത്തി



ദേശീയ, സംസ്ഥാന തലത്തില്‍ പുരസ്കാരങ്ങള്‍ കരസ്ഥമാക്കിയ ഡോ. ബിജുവിന്റെ 'വീട്ടിലേക്കുള്ള വഴി' ആഗസ്റ്റ് അഞ്ചിന് തീയറ്ററുകളിലെത്തുന്നു. പൃഥ്വിരാജ് മുഖ്യവേഷത്തിലെത്തുന്ന ചിത്രം പറയുന്നത് ഭീകരവാദത്തിന്റെ കഥയാണ്. അപരിചിതനായ ഒരു ഡോക്ടറും അഞ്ചു വയസുകാരനും തമ്മില്‍ ഉടലെടുക്കുന്ന ബന്ധമാണ് കഥ. 

ഭീകരവാദിയായ പിതാവിനെ തേടി അഞ്ചുവയസുകാരന്‍ ബാലനും ഒപ്പമുള്ള ഡോക്ടറും അഞ്ചു സംസ്ഥാനങ്ങളിലൂടെ അലയുകയാണ്. ആ അര്‍ഥത്തില്‍ ഇതൊരു റോഡ് മൂവി കൂടിയാണ്. 
ഇന്ദ്രജിത്ത് സുപ്രധാനമായൊരു വേഷം കൈകാര്യം ചെയ്യുന്നുണ്ട്. 

കശ്മീര്‍, രാജസ്ഥാന്‍, മഹാരാഷ്ട്ര, ദല്‍ഹി, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളിലെ മനോഹരമായ കാഴ്ചകള്‍ ചിത്രത്തിലുണ്ട്. എം.ജെ രാധാകൃഷ്ണനാണ് ക്യാമറ. പൂര്‍മമായും പാനാ വിഷന്‍ ക്യാമറയിലാണ് ചിത്രീകരണം.

സൂര്യ സിനിമയുടെ ബാനറില്‍ ബി.സി ജോഷിയാണ് ചിത്രം നിര്‍മിച്ചത്. സംഗീതം: രമേശ് നാരായണ്‍. കലാസംവിധാനം: സന്തോഷ് രാമന്‍. വിതരണം: ജ്യോതിര്‍ഗമയ.

veettilekkulla vazhi, malayalam movie veettilekkulla vazhi, dr. biju, director dr. biju, prithviraj, indrajith, b.c joshi

1 comments:

Sajith PM said...

നിരൂപണം കണ്ടില്ലല്ലോ ??

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.