Thursday, August 11, 2011

'പ്രണയം' ഗാനങ്ങള്‍ പുറത്തിറങ്ങി



ബ്ലെസിയുടെ പുതിയ ചിത്രമായ പ്രണയത്തിന്റെ ഗാനങ്ങളടങ്ങിയ ഓഡിയോ സി.ഡി പുറത്തിറക്കി. ബുധനാഴ്ച കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ചിത്രത്തില്‍ മുഖ്യവേഷം കൈകാര്യം ചെയ്യുന്ന മോഹന്‍ലാല്‍, അനുപം ഖേര്‍, ജയപ്രദ എന്നിവര്‍ ചേര്‍ന്നാണ് സി.ഡി പ്രകാശനം ചെയ്തത്. 
താന്‍ അഭിനയിച്ച മികച്ച ചിത്രങ്ങളുടെ പട്ടികയില്‍ 'പ്രണയം' ഉള്‍പ്പെടുമെന്ന് ചടങ്ങില്‍ അനുപം ഖേര്‍ പറഞ്ഞു. ചിത്രം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നതിനെപ്പറ്റി ആലോചനയുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

ചടങ്ങില്‍ ബ്ലെസി, റോഷന്‍ ആന്‍ഡ്രൂസ്, വി.കെ പ്രകാശ്, ദീപന്‍, ജയരാജ്, അനൂപ് മേനോന്‍, ധന്യ മേരി വര്‍ഗീസ്, സാബു ചെറിയാന്‍, മേജര്‍ രവി, നിര്‍മാതാവ് പി.കെ സജീവ്, ഹൈബി ഈഡന്‍ എം.എല്‍.എ തുടങ്ങി നിരവധി പ്രമുഖര്‍ സംബന്ധിച്ചു.

ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് എം. ജയചന്ദ്രനാണ്. ഗാനങ്ങള്‍: ഒ.എന്‍.വി. ആദ്യമായാണ് ഇവര്‍ ബ്ലെസി ചിത്രത്തിനായി ഒന്നിക്കുന്നത്. 

ശ്രേയാ ഘോഷാല്‍, വിജയ് യേശുദാസ്, ശരത്, പി. ജയചന്ദ്രന്‍, മോഹന്‍ലാല്‍ തുടങ്ങിയവരാണ് ആലപിച്ചിരിക്കുന്നത്. ചിത്രം 31ന് റിലീസ് ചെയ്യും.

pranayam audio release gallery





also read,

Pranayam Gallery: ബ്ലെസിയുടെ 'പ്രണയം' 31 മുതല്‍

pranayam audio release, pranayam malayalam movie, mohanlal, anupam kher, jayaprada, jayapradha at pranayama audio release, m.jayachandran, o.n.v kurup, blessy, blessy film pranayam, pranayam gallery

1 comments:

Sajith PM said...

മോഹന്‍ലാല്‍ പാടിയ ഇംഗ്ലീഷ് ഗാനം സുന്ദരം. നല്ല സിനിമ ആകട്ടെ ഇതും

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.