Tuesday, August 9, 2011

'ആരക്ഷണ്‍' റിലീസിന് സ്റ്റേ



പ്രകാശ് ഝാ സംവിധാനം ചെയ്യുന്ന പുതിയ ഹിന്ദി ചിത്രം 'ആരക്ഷണി'ന് ഉപാധികളോടെ മദ്രാസ് ഹൈക്കോടതി സ്റ്റേ നല്‍കി. 

ഫൈനാന്‍സുകാര്‍ക്ക് 3.75 കോടി രൂപ നല്‍കാത്തതിനെ ചൊല്ലിയുള്ള പരാതി പരിഗണിച്ചാണ് സ്റ്റേ. മധു ഗുപ്ത, ജി.ജി ഫോട്ടോ ലിമിറ്റഡ് എന്നിവരാണ് പരാതിക്കാര്‍. നിര്‍മാതാക്കളായ പ്രകാശ് ഝാ, ഫിറോസ് നദിയാദ്വാലാ എന്നിവര്‍ പണം ഫൈനാന്‍സുകാര്‍ക്ക് തിരികെ നല്‍കുന്നതുവരെയാണ് സ്റ്റേ. നിര്‍മാതാക്കള്‍ പരാതിക്കാരില്‍ നിന്ന് 3.50 കോടിയാണ് വാങ്ങിയിരുന്നത്. പലിശയടക്കം 3.75 കോടി മടക്കി നല്‍കാനുണ്ട്. 

എന്നാല്‍ സാമ്പത്തിക ഇടപാട് സംബന്ധിച്ച പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്നും ചിത്രം ആഗസ്റ്റ് 12ന് തന്നെ പുറത്തിറങ്ങുമെന്നും സംവിധായകന്‍ പ്രകാശ് ഝാ അറിയിച്ചു. സംവരണം സംബന്ധിച്ച വിഷയം കൈകാര്യം ചെയ്യുന്ന ചിത്രം റിലീസിനു മുമ്പേ വിവാദത്തിലായിരുന്നു.

also read,

ആരക്ഷണ്‍ ദലിത് വിരുദ്ധമോ?


aarakshan, prakash jha, amitabh bachchan, saif ali khan, deepika padukone, manoj bajpayee, anti dalit aarakshan, stay for aarakshan

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.