തിരുവനന്തപുരത്ത് നടന്ന നാലാമത് രാജ്യാന്തര ഡോക്യുമെന്ററി- ഹ്രസ്വചിത്രമേളയിലെ ഏറ്റവും മികച്ച ലോംഗ് ഡോക്യുമെന്റിക്കുള്ള അവാര്‍ഡ് കെ ആര്‍ മനോജ് സംവിധാനം ചെയ്ത 'എ പെസ്ററിംഗ് ജേര്‍ണി' നേടി. ഒരു ലക്ഷം രൂപയും സര്‍ട്ടിഫിക്കറ്റുമാണ് ലഭിക്കുന്നത്.
ഏറ്റവും മികച്ച കഥാചിത്രമായി ശില്‍പ്പ മുനികെപന്ന സംവിധാനം ചെയ്ത 'കാവേരി' തെരഞ്ഞെടുക്കപ്പെട്ടു. 50,000 രൂപയും സര്‍ട്ടിഫിക്കറ്റുമാണ് അവാര്‍ഡ്. മികച്ച ഷോര്‍ട്ട് ഡോക്യുമെന്ററി അവാര്‍ഡ് 'ദെയര്‍ ഈസ് സംതിങ് ഇന്‍ ദി എയര്‍' സംവിധാനം ചെയ്ത ഇറാം ഗുഫ്രാന്‍ കരസ്ഥമാക്കി. 50,000 രൂപയും സര്‍ട്ടിഫിക്കറ്റും ലഭിക്കും.
മികച്ച മ്യൂസിക് വീഡിയോ അനുഷ നന്ദകുമാര്‍ സംവിധാനം ചെയ്ത 'സീതാഹരന്‍ ആന്റ് അദര്‍ സ്റോറീസ്' നേടി. 25,000 രൂപയും സര്‍ട്ടിഫിക്കറ്റുമാണ് അവാര്‍ഡ്. മികച്ച അനിമേഷന്‍ ചിത്രമായി അതിഥി ചിത്രേ സംവിധാനം ചെയ്ത 'ജേര്‍ണി ടു നാഗാലാന്റ്' തെരഞ്ഞെടുക്കപ്പെട്ടു. സര്‍ട്ടിഫിക്കറ്റും 25,000 രൂപയുമാണ് അവാര്‍ഡ്.
മികച്ച ഡോക്യുമെന്ററി ക്യാമറാമാനായി 'എ പെസ്ററിംഗ് ജേര്‍ണി'യുടെ ക്യാമറാമാനായ ഷെഹനാദ് ജലാല്‍ തെരഞ്ഞെടുക്കപ്പെട്ടു. പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ നവ്റോസ് കോണ്‍ട്രാക്ടര്‍ ഏര്‍പ്പെടുത്തിയ ഈ അവാര്‍ഡിന് 10,000 രൂപയാണ് സമ്മാനത്തുകയായി ലഭിക്കുന്നത്. മികച്ച ഷോര്‍ട്ട് ഫിക്ഷന്‍ ക്യാമറാമാനായി 'ഓപ്പണ്‍ ഡോര്‍സി'ന്റെ ക്യാമറാമാന്‍ ബരുണ്‍ ഡി ജോര്‍ദര്‍ തെരഞ്ഞെടുക്കപ്പെട്ടു. 5000 രൂപയാണ് സമ്മാനത്തുക.
ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടിയവര്‍: 'ജേര്‍ണി ടു നാഗാലാന്റ്'എന്ന ചിത്രത്തിലെ സൌണ്ട് ഡിസൈന്‍ ചെയ്തതിന് അതിഥി ചിത്രേയും പ്രീതം ദാസും പ്രത്യേക പരാമര്‍ശത്തിന് അര്‍ഹരായി.
'ഇറ്റീസ് ദി സെയിം സ്റോറി'യുടെ സംവിധായിക നീന സബ്നാനി അനിമേഷന്‍ വിഭാഗത്തിലും 'ദി എലിഫന്റി'ന്റെ സംവിധായിക രേണു സാവന്ത് ഹ്രസ്വചിത്ര വിഭാഗത്തിലും ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹരായി.
'മുല്ലൈത്തീവ് സാഗാ'യുടെ സംവിധായകന്‍ സോമീതരന്‍, 'യു ഡോന്റ് ബിലോംഗി'ന്റെ സംവിധായകന്‍ സ്പന്ദന്‍ ബാനര്‍ജി എന്നിവര്‍ ലോംഗ് ഡോക്യുമെന്ററി വിഭാഗത്തില്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടി.
ഷോര്‍ട്ട് ഡോക്യുമെന്ററി വിഭാഗത്തില്‍ 'വെര്‍ട്ടിക്കല്‍ സിറ്റി'യുടെ സംവിധായകന്‍ അവിജിത് മുകുള്‍ കിഷോര്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹത നേടി. ഡോക്യുമെന്ററി വിഭാഗം ജൂറി: അരുണ്‍ ഖോപ്കര്‍ (ചെയര്‍മാന്‍), അയേഷ കാഗല്‍, സോഫി ശിവരാമന്‍ ഷോര്‍ട്ട് ഫിക്ഷന്‍, അനിമേഷന്‍, മ്യൂസിക് വീഡിയോ ജൂറി: ശ്യാമപ്രസാദ് (ചെയര്‍മാന്‍), ഗീതാ ഹരിഹരന്‍, ഉമേഷ് കുല്‍ക്കര്‍ണി.
വ്യാഴാഴ്ച വൈകുന്നേരം 6.30ന് കൈരളിയില്‍ നടന്ന സമാപന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. ചലച്ചിത്ര മന്ത്രി ഗണേഷ് കുമാര്‍ അധ്യക്ഷനായിരുന്നു. മന്ത്രി വി എസ് ശിവകുമാര്‍, ഡോ. ശശി തരൂര്‍ എം പി, മേയര്‍ അഡ്വ. കെ ചന്ദ്രിക, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രമണി പി നായര്‍, സാംസ്കാരിക പ്രിന്‍സിപ്പല്‍ സെക്രട്ടറി സാജന്‍ പീറ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രിയദര്‍ശന്‍ സ്വാഗതവും സെക്രട്ടറി ഡോ കെ എസ് ശ്രീകുമാര്‍ നന്ദിയും പ്രകാശിപ്പിച്ചു. തുടര്‍ന്ന് പുരസ്കാരം നേടിയ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു.
4th International Documentary and Short Film Festival of Kerala, priyadarsan, chalachitra academy, short film festival thiruvananthapuram, kairali sree, iffk, short film fest, idsffk, k.b ganesh kumar
0 comments:
Post a Comment