Thursday, August 4, 2011

അജയ് ദേവ്ഗണിന്റെ 'സിങ്കം' ബ്ലോക്ക് ബസ്റ്റര്‍ !



തമിഴില്‍ വന്‍ വിജയമായ 'സിങ്ക'ത്തിന്റെ ഹിന്ദി റീമേക്കും ബ്ലോക്ക് ബസ്റ്റര്‍! അജയ് ദേവ്ഗണ്‍, കാജല്‍ അഗര്‍വാള്‍, പ്രകാശ് രാജ് എന്നിവരാണ് രോഹിത് ഷെട്ടി സംവിധാനം ചെയ്ത 'സിങ്ക'ത്തിലെ മുഖ്യ താരങ്ങള്‍.

ചിത്രം റിലീസ് ചെയ്ത് 10 ദിനത്തിനുള്ളില്‍ത്തന്നെ ബ്ലോക്ക് ബസ്റ്റര്‍ എന്ന് വിളിക്കാവുന്ന കലക്ഷന്‍ നേടിയിട്ടുണ്ട്. 10 ദിനം കൊണ്ട് 65 കോടിയാണ് 'സിങ്കം' നേടിയത്. ആദ്യവാരം 50 കോടി, രണ്ടാംവാരം 14 കോടി എന്നിങ്ങനെയാണ് കണക്ക്. കേരളത്തിലും മികച്ച പ്രകടനമായിരുന്നു ചിത്രത്തിന്റേത്. 

ഇന്‍ഷ്യല്‍ കലക്ഷനിലും ഈ വര്‍ഷം രണ്ടം സ്ഥാനത്താണീ ചിത്രം. സല്‍മാന്‍ ഖാന്‍ നായകനായ 'റെഡി'യാണ് ഒന്നാമത്. ഒരു സോളോ വിജയം അടുത്തകാലത്തൊന്നും അവകാശപ്പെടാനില്ലായിരുന്ന അജയ് ദേവ്ഗണിന്റെ ശക്തമായ തിരിച്ചുവരവ് കൂടിയാണ് 'സിങ്ക'ത്തിലേത്.

അതേസമയം, കഴിഞ്ഞവാരം പുറത്തിറങ്ങിയ ഗാന്ധി ടു ഹിറ്റ്ലര്‍, ഖാപ്, ബബിള്‍ ഗം എന്നീ ചിത്രങ്ങള്‍ ബോക്സോഫീസില്‍ മോശം പ്രകടനമാണ്. ഇവ കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിയിട്ടില്ല. സോയാ അക്തര്‍ സംവിധാനം ചെയ്ത 'സിന്ദഗി നാ മിലേഗാ ദോബാര' മൂന്നുവാരം കഴിഞ്ഞിട്ടും നല്ല കലക്ഷനുണ്ട്. 17 ദിവസംകൊണ്ട് 70 കോടി നേടി ചിത്രം സൂപ്പര്‍ഹിറ്റ് പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. ഋതിക് റോഷന്‍, ഫര്‍ഹാന്‍ അക്തര്‍, കത്രീനാ കൈഫ് തുടങ്ങിയവരാണ് താരങ്ങള്‍. 

ബോളിവുഡിലെ പുത്തന്‍ പ്രവണത നല്‍കുന്ന സൂചന ആക്ഷനും കോമഡിയും നന്നായി വിറ്റുപോകുമെന്നാണ്. 

singham, ajay devgan in singham, singham is a block buster, kajal agarwal, rohit shetty, prakash raj, singham box office report

1 comments:

Anonymous said...

baaaajjjjjjjiiii rao singhammmmmmmmmmmmmm...........

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.