Monday, August 1, 2011

ചലച്ചിത്ര അക്കാദമി ദൃശ്യ-മാധ്യമ പഠനകേന്ദ്രമാകണം: മന്ത്രി ഗണേഷ്



ചലച്ചിത്ര അക്കാദമിയുടെ മുഖ്യദൌത്യം ഫെസ്റിവല്‍ നടത്തുക മാത്രമല്ല, സിനിമാ സാങ്കേതികത പഠിപ്പിക്കാനും സിനിമകള്‍ സൂക്ഷിക്കാനും സംവിധാനങ്ങള്‍ ഒരുക്കുകയെന്നതുമാണെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു. ലോകസിനിമ കാണുന്നതിനും പഠിക്കുന്നതിനുമുള്ള ഒരു സ്ഥാപനമായി അക്കാദമി മാറേണ്ടതുണ്ടെന്നും ഫെസ്റിവല്‍ കോംപ്ലെക്സിന് തിരുവനന്തപുരത്തിന്റെ ഹൃദയഭാഗത്ത് തന്നെ സ്ഥലം അന്വേഷിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നാലാമത് രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വചിത്രമേള തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദൃശ്യമാധ്യമ പഠനത്തിന് സംസ്ഥാനത്തെ ചാനലുകളുമായി സഹകരിച്ച് ഒരു കോഴ്സ് ആരംഭിക്കുന്ന കാര്യം ആലോചനയിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കൈരളി തിയേറ്ററില്‍ നടന്ന ചടങ്ങില്‍ മന്ത്രി വി എസ് ശിവകുമാര്‍ അധ്യക്ഷനായിരുന്നു. പ്രസിദ്ധ നടിയും സംവിധായികയുമായ സുഹാസിനി മുലെ മുഖ്യാതിഥിയായിരുന്നു. 

ഫെസ്റിവല്‍ ബുക്ക് മേയര്‍ അഡ്വ. കെ ചന്ദ്രിക സുഹാസിനി മുലെയ്ക്ക് നല്‍കിയും ഫെസ്റിവല്‍ ബുള്ളറ്റിന്‍ മന്ത്രി കെ ബി ഗണേഷ്കുമാര്‍ സഞ്ജീവ് പട്ജോഷിക്ക് നല്‍കിയും പ്രകാശനം ചെയ്തു. കെ എസ് എഫ് ഡി സി മാനേജിംഗ് ഡയറക്ടര്‍ സഞ്ജീവ് പട്ജോഷി ആശംസകള്‍ അര്‍പ്പിച്ചു. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രിയദര്‍ശന്‍ സ്വാഗതവും സെക്രട്ടറി കെ എസ് ശ്രീകുമാര്‍ നന്ദിയും പ്രകാശിപ്പിച്ചു.

minister k.b ganesh kumar and chalachitra academy chairman priyadarsan
at short film fest inuaguration function

4th International Documentary and Short Film Festival of Kerala, priyadarsan, chalachitra academy, short film festival thiruvananthapuram, kairali sree, iffk, short film fest, idsffk, k.b ganesh kumar

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.