Tuesday, August 30, 2011

നന്‍മയുള്ള പ്രണയം മനസിലുണ്ടാകണം: അനുപം ഖേര്‍




പ്രായവും പരിമിതികളുമില്ലാതെ എപ്പോള്‍ വേണമെങ്കിലും കടന്നുവരാവുന്നതാണ് പ്രണയമെന്ന് ബോളിവുഡ് നടനും സാമൂഹിക പ്രവര്‍ത്തകനുമായ അനുപം ഖേര്‍ അഭിപ്രായപ്പെട്ടു. കോളജ് പ്രായത്തിലേ പ്രണയമുണ്ടാകൂ എന്ന വിശ്വാസം തെറ്റാണ്. നല്ല സ്നേഹബന്ധങ്ങളും ആരോഗ്യകരമായ പ്രണയത്തെയാണ് സൂചിപ്പിക്കുന്നത്. നന്‍മകളുള്ള പ്രണയമാണ് എപ്പോഴും ജീവിതത്തെ മനോഹരമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം പ്രസ്ക്ലബില്‍ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


നന്‍മകളുള്ള പ്രണയം മനസില്‍ സൂക്ഷിക്കാനാവണം. അത്തരമൊരു കഥയാണ് സംവിധായകന്‍ ബ്ലസി  'പ്രണയ'ത്തിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 


നല്ലൊരു അഭിനേതാവ് അത്യാഗ്രഹിയാണ്. അതുകൊണ്ടാണ് മികച്ച അഭിനയ മുഹൂര്‍ത്തങ്ങളുണ്ടാകുന്നത്.  ഹാസ്യം അഭിനയിക്കല്‍ വില്ലന്‍ റോള്‍ ചെയ്യുന്നതിനേക്കാള്‍ പ്രയാസമാണ്.  പ്രേക്ഷകര്‍ സ്വീകരിച്ചില്ലെങ്കില്‍ അഭിനേതാവിന്റെ വില പോവും. മലയാളത്തിലെ അതുല്യപ്രതിഭയും അഭിനയത്തില്‍ 'അപകടകാരി'യായ നടനുമാണ് മോഹന്‍ലാലെന്നും ഖേര്‍ അഭിപ്രായപ്പെട്ടു. 


സംവിധായകന്‍ ബ്ലസി, നിര്‍മാതാവ് സജീവ്,  പ്രസ്ക്ലബ് സെക്രട്ടറി ജി. രാജീവ്, ട്രഷറര്‍ ദിലീപ് മലയാലപ്പുഴ എന്നിവര്‍ സംബന്ധിച്ചു. മോഹന്‍ലാല്‍, അനുപം ഖേര്‍, ജയപ്രദ തുടങ്ങിയവര്‍ അഭിനയിക്കുന്ന 'പ്രണയം' ആഗസ്റ്റ് 31 നാണ് പ്രദര്‍ശനത്തിനെത്തുന്നത്.

anupam kher, pranayam meet the press, anupam kher in pranayam, blessy, pranayam preview meet the press, mohanlal, jayaprada

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.