Saturday, August 13, 2011

താര റെയ്ഡ്: കണ്ടെത്തിയത് 30 കോടിയുടെ അനധികൃത സ്വത്ത്


മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റെയും വീടുകളിലും സ്ഥാപനങ്ങളിലുമായി നടത്തിയ റെയ്ഡില്‍ 30 കോടിയുടെ കണക്കില്‍പ്പെടാത്ത സ്വത്ത് കണ്ടെത്തിയെന്ന് ആദായ നികുതി വകുപ്പ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

എന്നാല്‍ ഓരോ നടന്‍മാരുടേയും അനധികൃത സ്വത്ത് എത്രയെന്ന് തിരിച്ചു പറഞ്ഞിട്ടില്ല. ആദ്യമായാണ് ആദായനികുതി വകുപ്പ് സൂപ്പര്‍താരങ്ങളുടെ വീട്ടില്‍ റെയ്ഡ് നടത്തിയതുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി പ്രതികരിക്കുന്നത്. നടന്‍മാരുടെ രാജ്യത്തിനകത്തും പുറത്തുമുള്ള നിക്ഷേപങ്ങളെയും സ്ഥാവര ജംഗമ സ്വത്തുക്കളെയും കുറിച്ചുള്ള അന്വേഷണം തുടരുകയാണ്. 

2010- 2011 വര്‍ഷം 23 റെയ്ഡുകളിലായി 13.80 കോടിരൂപ പണവും 90 കോടി രൂപയുടെ വരുമാനവും കണ്ടെത്തിയതായും ആദായ നികുതി വകുപ്പ് അന്വേഷണ വിഭാഗം ഡയറക്ടര്‍ ജനറല്‍ ഇ.ടി ലൂക്കോസ് വ്യക്തമാക്കി. 

30 crore worth undeclared assets for mammootty and mohanlal , i t raid, mammootty , mohanlal, i t raid at mammootty and mohanlal home

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.