Tuesday, August 9, 2011

'മാങ്കാതെ' ഓഡിയോ റിലീസ് 10ന്



അജിത്തിനെ നായകനാക്കി വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം 'മാങ്കാതെ'യുടെ ഗാനങ്ങളുടെ ഓഡിയോ റിലീസ് ഓഗസ്റ്റ് 10ന് നടക്കും. 

യുവന്‍ ശങ്കര്‍ രാജ സംഗീതം പകര്‍ന്ന ഗാനങ്ങള്‍ 10ന് ചെന്നൈയിലെ റേഡിയോ മിര്‍ച്ചി എഫ്.എമ്മിലൂടെയാണ് പുറത്തെത്തുക. സൂപ്പര്‍ സ്റ്റാര്‍ ചിത്രങ്ങള്‍ക്ക് പതിവുള്ള ആഘോഷപൂര്‍വമായ ഓഡിയോ റിലീസ് ചിത്രത്തിന് കാണില്ല. സോണി മ്യൂസിക്കാണ് ഗാനങ്ങള്‍ എത്തിക്കുന്നത്. 

സോണിയുടെ ഓണ്‍ലൈന്‍ സി.ഡി ബുക്കിംഗിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നേരത്തെ മേയില്‍ 'വിളയാട്ട് മാങ്കാതെ' എന്ന ഒറ്റ ഗാനവുമായി പുറത്തിറക്കിയ ഡി.ഡിക്കും വന്‍ വില്‍പനയായിരുന്നു. 

ബില്ല 2 ന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് അജിത്ത് ഹൈദരാബാദിലായതിനാല്‍ ഓഡിയോ റിലീസിന് പങ്കെടുക്കില്ല. 10 മുതല്‍ കടകളില്‍ ഡി.ഡി ലഭ്യമാകും. ദയാനിധി അഴകിരി നിര്‍മിക്കുന്ന 'മാങ്കാതെ' അജിത്തിന്റെ 50 ാമത് ചിത്രമാണ്. ത്രിഷയാണ് നായിക. 



mankatha, ajith, ajith kumar, venkat prabhu, sony music, mankatha audio release, trisha, ajith in mankatha, trisha in mankatha, yuvan shankar raja

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.