Saturday, July 2, 2011

Violin Review: ശ്രുതി പിഴച്ച 'വയലിന്‍'



'അപൂര്‍വ രാഗത്തിനു' ശേഷം 'വയലിന്‍' എന്ന മറ്റൊരു യുവതാരചിത്രവുമായി സിബി മലയില്‍ എത്തുമ്പോള്‍ പ്രതീക്ഷകളേറെയായിരുന്നു. പ്രേക്ഷകരുടെ താല്‍പര്യമുയര്‍ത്താന്‍ നല്ല ഗാനങ്ങളുമുണ്ടായിരുന്നു. എന്നാല്‍ പതിഞ്ഞ സ്വരങ്ങളുമായി ആദ്യ പകുതി പൂര്‍ത്തിയാക്കുന്ന വയലിന് രണ്ടാം പകുതിയില്‍ ശ്രുതി പിഴയ്ക്കുകയായിരുന്നു. 'അപൂര്‍വ രാഗ'ത്തിലൂടെ സംവിധായകന്‍ നടത്തിയ തിരിച്ചുവരവിന്റെ സല്‍പേര് നിലനിര്‍ത്താനാകാതെ ശരാശരിയില്‍ ഒതുങ്ങുകയാണ് 'വയലിന്‍' അവസാനിക്കുമ്പോള്‍.

റോസ് വില്ലയെന്ന വീട്ടില്‍ താമസിക്കുന്ന മൂന്നു സ്ത്രീകളെ ചുറ്റിപ്പറ്റിയാണ് കഥ. ആനി, മേഴ്സി, ഏയ്ഞ്ചല്‍. ആണ്‍ തുണയില്ലാത്ത വീട്ടില്‍ തന്റേടത്തോടെ കാര്യങ്ങള്‍ നോക്കി നടത്തുന്നതും അമ്മായിമാരെ പരിപാലിക്കുന്നതും ഏയ്ഞ്ചല്‍ (നിത്യാ മേനോന്‍) തന്നെയാണ്. ഇവരുടെ വീടിന്റെ മുകളിലത്തെ നിലയില്‍ താമസിക്കാന്‍ എബി (ആസിഫ് അലി) എന്ന നിഷ്കളങ്കനായ ഇടുക്കിക്കാരന്‍ യുവാവ് എത്തുന്നു. ആദ്യം ഇയാളുടെ സാന്നിധ്യം ഏയ്ഞ്ചലിന് ശല്യമായി തോന്നിയെങ്കിലും പിന്നീട് സൌഹൃദത്തിലാവുന്നു. ഒടുവില്‍ പ്രണയത്തിലും. 

ഇടവേള വരെയുള്ള കഥ ഇങ്ങനെ പോകുമ്പോള്‍, അടുത്ത പകുതിയില്‍ അനിവാര്യമായ വഴിത്തിരിവുകളും ദുരന്തങ്ങളുമാണ്. പ്രശ്നങ്ങള്‍ക്കിടയില്‍ പുതിയൊരു ജീവിതത്തിന് കൊതിച്ച എബിക്കും ഏയ്ഞ്ചലിനും ഈ ദുരന്തങ്ങള്‍ താങ്ങാനാവുന്നതായിരുന്നില്ല. അവ എങ്ങനെ അവരെ ബാധിക്കുന്നു, എങ്ങനെ തരണം ചെയ്യുന്നു എന്നതാണ്  പിന്നീടുള്ള കഥ.

പതിഞ്ഞ താളത്തില്‍ നീങ്ങുന്ന ആദ്യ പകുതിയിലെ കഥ പ്രത്യേകിച്ച് പുതുമയൊന്നും നല്‍കുന്നില്ലെങ്കിലും ബോറടിപ്പിക്കില്ല. മുമ്പ് ഒരുപാട് തവണ കണ്ടിട്ടുള്ളതുപോലെ പ്രശ്നങ്ങള്‍ക്ക് നടുവിലുള്ള ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന യുവാവും അയാളുമായി ആദ്യമുള്ള ഉടക്കുകളും പിന്നീടുള്ള പ്രണയവുമാണ് ഇവിടെ കഥയാകുന്നത്. 

അതേസമയം, ഇരുവരും പ്രണയത്തിലാവുകയും വീടുകളില്‍ അല്ലെങ്കില്‍ ബന്ധുക്കളില്‍ നിന്ന് പ്രത്യേകിച്ച് എതിര്‍പ്പൊന്നും വരാതിരിക്കുകയും ചെയ്തതോടെ കഥ മുന്നോട്ടു നീങ്ങാന്‍ പ്രയാസപ്പെടുകയാണ്. ഈ അവസരത്തിലാണ് ആദ്യം മുതല്‍ തന്നെ കഥയില്‍ ക്രൂരനായി അവതരിപ്പിക്കുന്ന ഫ്രെഡി എന്ന ഗുണ്ട വഴിത്തിരിവുമായി എത്തുന്നത്. ആ പ്രശ്നങ്ങളും ഒരുവിധം പരിഹരിക്കുമ്പോള്‍ വീണ്ടും കഥ അവസാനിപ്പിക്കാനുള്ള ബുദ്ധിമുട്ടാണ് നാം കാണുന്നത്. അപ്പോഴും വരും വേറൊരു വഴിത്തിരിവ് അഥവാ 'ട്വിസ്റ്റ്'. 

പുതുതലമുറ ചിത്രങ്ങളുടെ ക്രാഫ്റ്റുമായൊന്നും താരതമ്യമില്ലെങ്കിലും ആദ്യാവസാനമുള്ള 'ട്വിസ്റ്റു'കളുടെ ബലത്തിലാണ് സബി മലയിന്റെ കഴിഞ്ഞ പടമായ 'അപൂര്‍വ രാഗം' ശ്രദ്ധിക്കപ്പെട്ടത്. ആ കീഴ്വഴക്കം ആവര്‍ത്തിക്കാമെന്ന ഉദ്ദേശത്തോടെയാകും രണ്ടാം പകുതിയില്‍ രണ്ടുവലിയ വഴിത്തിരിവുകള്‍ 'വയലിനും' ഉള്‍പ്പെടുത്താന്‍ അദ്ദേഹം ശ്രദ്ധിച്ചത്. എന്നാല്‍ ഇത്തവണ ആ ട്വിസ്റ്റുകളും തുടര്‍ന്നുള്ള കഥാഗതിയും അന്ത്യവും ചിത്രത്തിന്റെ ആദ്യ പകുതിയില്‍ കണ്ട ശാന്തമായ മുന്നേറ്റത്തെ തകര്‍ക്കുകയായിരുന്നു. 

വിജു രാമചന്ദ്രന്റെ തിരക്കഥക്ക് പുതുമയൊന്നും സമ്മാനിക്കാനുമായില്ല കഥാന്ത്യം വരെ തപ്പിത്തടയാതെ മുന്നേറാനുമായില്ല. ആ കുറവ് പുറത്തറിയാതെ ചിത്രമൊരുക്കാന്‍ പരിണത പ്രജ്ഞനായ സിബി മലയിലിനും കഴിയാതെ പോയി. ചിലപ്പോഴൊക്കെ ഇഴച്ചിലുമുണ്ട്.

ചിത്രത്തിലെ ഗാനങ്ങള്‍ നന്നായി. പ്രത്യേകിച്ച് ആനന്ദ് രാജ് ആനന്ദ് ഒരുക്കിയ 'എന്റെ മോഹങ്ങള്‍' എന്ന ഗാനം. ബിജി ബാല്‍ ചിട്ടപ്പെത്തിയ മറ്റുള്ളവയും മോശമായില്ല. പശ്ചാത്തല സംഗീതവും ചിത്രത്തിന് ചേരുന്നതായി. മനോജ് പിള്ളയുടെ ക്യാമറയും നന്നായി. 


അടുത്തിടെ വന്ന ചിത്രങ്ങളില്‍ കാണുന്നതുപോലെ ഇതിലും ഇടുക്കിക്കാരനായ നായകന്‍ ശുദ്ധനും ഒരുപാടു സംസാരിക്കുന്നവനും പെട്ടെന്ന് കയറി ഇടപഴകുന്നവനുമാണ്. എബി എന്ന കഥാപാത്രത്തിന് നാടന്‍ സ്വഭാവം തോന്നിക്കാനുള്ള ഇടുക്കി സംഭാഷണ ശൈലി ആസിഫ് അലി ഉപയോഗിക്കുന്നെങ്കിലും ഗൌരവമുള്ള രംഗങ്ങള്‍ വരുമ്പോള്‍ തന്റെ പതിവുശൈലിയായി പോകുന്നു. 

നായിക ഏയ്ഞ്ചലായി നിത്യ മേനോന്‍ മോശമല്ലാത്ത പ്രകടനമായിരുന്നു. ഇതിനുപുറമേ ശ്രദ്ധിക്കപ്പെട്ടത് മേഴ്സിയായി വന്ന റീനാ ബഷീര്‍, എഡ്ഡി എന്ന പിമ്പായി ചെമ്പില്‍ അശോകന്‍, ഫ്രെഡി എന്ന ഗുണ്ടയായി ശ്രീജിത്ത് രവി, സൈമണായി വിജയ രാഘവന്‍, എന്നിവരാണ്. അപൂര്‍വ രാഗത്തിലൂടെ ശ്രദ്ധ നേടിയ അഭിഷേക് നായകന്റെ കൂട്ടുകാരന്‍ ജോസ് ആയി എത്തി അവതരിപ്പുക്ക നര്‍മ രംഗങ്ങള്‍ നന്നായിട്ടുണ്ട്. 

ചുരുക്കത്തില്‍, വലിയ പ്രതീക്ഷകളൊന്നും കൂടാതെ തീയറ്ററിലെത്തിയാല്‍ നല്ല ഗാനങ്ങളുള്ള ശരാശരി പ്രണയ കഥ കണ്ടു മടങ്ങാം. എന്തെങ്കിലും കൂടുതല്‍ പ്രതീക്ഷിച്ചാല്‍ നിരാശയാകും ഫലം. 

violin, malayalam film violin, violin review, sibi malayil, asif ali, nithya menon, nitya menon gallery, malayalam movie reviews, viju ramachandran, biji bal

8 comments:

Anonymous said...

Violin-ne Apoorvaragavumaayi compare cheyaruthu. Violin purely family audience-nu vendi aanu. A simple movie on intensity of relationships; a visual treat; Sadharana malayala cinimakalekkal visually mikachu nilkunnu. Outstanding music; violin bits are extraordianry. Ellam songs-um kettittu mathram abhiprayam parayuka. :) There are no twists & turns, not a suspense movie. A humble musical relaxation for your perfect family weekend. Kanan pokuwanengil, kudumba samedham pokuka..

Anonymous said...

Watched Violin the 2nd time; among family audience it was a different experience; a pleasant one. Promising self that I would never watch a movie 1st day 1st show again. Company does matter!

Anonymous said...

kidilam ennalla.. kandirikkavunna padam aanu.. music-um okke kollam.. ee idaykku irangiya mikka padangalekalum mechamanu..

Anonymous said...

Sharikkum Anglo-Indian look undayirunno?

Anonymous said...

Awaiting comments on
1) Art Direction
2) Editing
3) Costumes

Anonymous said...

Climax shariyayilla..

Anonymous said...

Can’t compare with Apoorvaragham. Different kinds. Violin is a simple movie on intensity of relationships; a visual treat; outstanding music (really loved Chirakuveeshi). There are no twists & turns, not a suspense movie. A humble musical relaxation for your perfect family weekend. If you’re going for it, take your family along….

MY NAME said...

songs r good...good among recent works...that is a big plus.

art dirction is also good.

direction is poor

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.