Sunday, July 3, 2011

Three kings Review: കാര്‍ട്ടൂണ്‍ കോമഡിയുമായി ത്രീ കിംഗ്സ്'ഗുലുമാലി'നു ശേഷം വി.കെ പ്രകാശ് സംവിധാനം ചെയ്ത 'ത്രീ കിംഗ്സി'നെ അഭിനേതാക്കളുടെ സാന്നിധ്യമുള്ള കാര്‍ട്ടൂണ്‍ ചിത്രമെന്നു പറയാം. കാര്‍ട്ടൂണും കാരിക്കേച്ചറുമൊന്നും ഉപയോഗിക്കുന്നില്ലെങ്കിലും  ചിത്രത്തിലെ രംഗങ്ങളും യുക്തിയും കഥ പറച്ചില്‍ രീതിയുമൊക്കെ കണക്കിലെടുത്താണ് അങ്ങനെ വിളിക്കേണ്ടി വരുന്നത്. 
ജയസൂര്യ, ഇന്ദ്രജിത്ത്, കുഞ്ചാക്കോ ബോബന്‍ എന്നീ നായക കഥാപാത്രങ്ങളും പരസ്പര പാരകള്‍ സ്ലാപ് സ്റ്റിക്ക് കോമഡിയായി സ്കൂള്‍ കുട്ടികള്‍ക്കും കാര്‍ട്ടൂണ്‍ കഥകളും ഇഷ്ടപ്പെടുന്നവര്‍ക്ക് രസിക്കുംവിധം കൂട്ടിച്ചേര്‍ത്തിരിക്കുകയാണ് സംവിധായകനും തിരക്കഥാകൃത്ത് വൈ.വി രാജേഷും.

കൃഷ്ണപുരം കൊട്ടാരത്തിലെ ഇളമുറക്കാരാണ് ഭാസ്കരനുണ്ണി രാജ (ഇന്ദ്രജിത്ത്), ശങ്കരനുണ്ണി രാജ (ജയസൂര്യ), രാമനുണ്ണി രാജ (കുഞ്ചാക്കോ ബോബന്‍). സഹോദരങ്ങളുടെ മക്കളായ ഇവര്‍ തമ്മില്‍ പാരകളാണ്. ആദ്യ പകുതി ഇവര്‍ തമ്മില്‍ തമ്മില്‍ പണിയുന്ന പാരകളാണ്. കടത്തിലായ കൊട്ടാരം തിരിച്ചു പിടിക്കാന്‍ മൂവരും ഒത്തുചേര്‍ന്നാല്‍ നടക്കുമെങ്കിലും ഒരിക്കലും ഇവര്‍ ചേരില്ലെന്നതാണ് പ്രശ്നം. 

ഓരോരുത്തരും അവരോരുടെ വഴിയേ പണം കണ്ടെത്താനുള്ള ശ്രമത്തിലാണ്. ഇതിനിടെ കൊട്ടാരവുമായി ബന്ധമുള്ള ഒരു തങ്കവിഗ്രഹം മൈസൂരിനടുത്ത് കാട്ടിലെവിടെയോ ഉണ്ടെന്നറിഞ്ഞ് അത് കണ്ടെത്താന്‍ മൂവരും കാമുകിമാര്‍ക്കൊപ്പം പുറപ്പെടുന്നു. വെവ്വേറെയാണ് പുറപ്പെടുന്നതെങ്കിലും ഇവര്‍ ചെന്നു പെടുന്ന പൊല്ലാപ്പുകളെല്ലാം ഏതാണ്ട് ഒന്നുതന്നെയായിരിക്കും. വിഗ്രഹം കിട്ടുമോ? മൂവരും ഒന്നിക്കുമോ എന്നുള്ളതാണ് തുടര്‍ന്നുള്ള കഥ.

ഹിന്ദിയില്‍ 'ധമാലി'ലും അതിനു പ്രചോദനമായ നിരവധി പാശ്ചാത്യ സിനിമകളിലുമൊക്കെ പറഞ്ഞതുപോലെ യുക്തി ഇല്ലാതെ സ്ലാപ്സ്റ്റിക് നര്‍മ രംഗങ്ങളുടെ ബലത്തില്‍ മാത്രം കാണാവുന്ന ചിത്രമാണിത്. 

കഥയോ, കഥാപാത്ര സൃഷ്ടിയോ അതിന്റെ യുക്തിയോ ഒക്കെ ഈ ചിത്രത്തിനെ സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ശ്രമിക്കുന്നത് വിഡ്ഢിത്തമായിരിക്കും. കാര്‍ട്ടൂണിന് പകരം ജീവനുള്ള കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്ന ടേം ആന്റ് ജെറി തമാശകള്‍ മാത്രമാണ് ചിത്രത്തില്‍. 

നായക കഥാപാത്രങ്ങള്‍ക്ക് പറ്റുന്ന അമളികളും അതുമായി ബന്ധപ്പെട്ടുള്ള വളിപ്പെന്നൊക്കെ പറയാവുന്ന 'ടേം ആന്റ് ജെറി' ടൈപ്പ് കോമഡിയും ഇഷ്ടപ്പെടുന്നുണ്ടോ ഇല്ലയോ എന്നതു മാത്രമേ നോക്കേണ്ടതുള്ളൂ.

ചുരുങ്ങിയ ചെലവില്‍ തട്ടിക്കൂട്ടിയ 'ഗുലുമാലി'ന്റെ വിജയമാണ് സംവിധായകനെയും തിരക്കഥാകൃത്തിനെയും ഇത്തരമൊരു സിനിമയുമായി വീണ്ടും അവതരിക്കാന്‍ പ്രേരിപ്പിച്ചതെന്ന് വ്യക്തം. അതുകൊണ്ടുതന്നെ സ്കൂള്‍ കുട്ടികളെയും അവരുടെ കുടുംബങ്ങളെയും തീയറ്ററില്‍ എത്തിക്കാന്‍ കഴിഞ്ഞാല്‍ ചിത്രം രക്ഷപ്പെടും.

അഭിനേതാക്കളില്‍ ഇന്ദ്രജിത്ത് മികച്ചുനിന്നു. ജയസൂര്യയും കുഞ്ചാക്കോയും നല്ല പിന്തുണ നല്‍കി. ജഗതി ശ്രീകുമാര്‍, സുരാജ് എന്നിവരും ഈ ചിത്രത്തിന് യോജിക്കും വിധം പെരുമാറിയിട്ടുണ്ട്. 
നായികമാരായി സംവൃത, ആന്‍ അഗസ്റ്റിന്‍, സന്ധ്യ എന്നിവരാണുള്ളത്. ഇവര്‍ക്കും അഭിനയ സാധ്യതയൊന്നുമില്ലെങ്കിലും വിഡ്ഢി വേഷം കെട്ടി നായകന്‍മാര്‍ക്കൊപ്പം സജീവമായിരുന്നു.

സാങ്കേതിക വിഭാഗങ്ങളില്‍ ഔസേപ്പച്ചന്റെ സംഗീതം പകര്‍ന്ന ഗാനങ്ങളുണ്ടായിരുന്നെങ്കിലും അവക്ക് പ്രാധാന്യമോ നിലവാരമോ ഇല്ലായിരുന്നു. മഹേഷ് നാരായണന്റെ എഡിറ്റിംഗ് ചിത്രത്തിന്റെ സ്വഭാവമനുസരിച്ച് ചടുലത പകരാന്‍ സഹായിച്ചിട്ടുണ്ട്.

ചുരുക്കത്തില്‍, ടേം ആന്റ് ജെറി, മിസ്റ്റര്‍ ബീന്‍  കോമഡി യാതൊരു യുക്തിയുമില്ലാതെ ആസ്വദിക്കാന്‍ തയാറുള്ളവര്‍ക്ക് കയറി രണ്ടുമണിക്കൂര്‍ കാണാവുന്ന  തട്ടിക്കൂട്ട് ചിത്രം. അല്ലാത്തവര്‍ ത്രീ കിംഗ്സ് ഓടുന്ന തീയറ്ററുകളുടെ പരിസരത്തുകൂടി പോലും പോകണമെന്നില്ല. 

-Review by Aashish

three kings malayalam movie, three kings review, three kings film review, kunchako boban, indrajith, jayasurya, ann augustine, samvritha sunil, sandhya, v.k prakash, y.v rajesh

6 comments:

Sudheesh said...

dhamalinte 7 ayalathu varilla ethu

SREERAJ VITHURA said...

keralathil ithuvare oru comedy padavum odathirunnitilla. so success urap

Anonymous said...

THREE KINGS
An Above Average Mass Comedy Entertainer
Read full review here : http://vpn-reviews.blogspot.com/2011/07/three-kings.html

Thomas said...

balarama nokki scrpit ezhethiyal ingana thanne irikkum

Saji said...

ithu hit aana/?

savyasachi said...

plz dont compare bean n this movie

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.