Saturday, July 9, 2011

Salt and pepper Review: പാകം തെറ്റാത്ത രുചിക്കൂട്ടുമായി സോള്‍ട്ട് ആന്റ് പെപ്പര്‍


ഒരു ദോശ തേടി വന്ന ഫോണ്‍ കോള്‍ തമ്മിലിണക്കുന്ന രണ്ടുപേരുടെ കാണാ പ്രണയത്തിന്റെ കഥയാണ് 'സോള്‍ട്ട് ആന്റ് പെപ്പര്‍'. അതേ, പരസ്യ വാചകത്തില്‍ പറയുംപോലെ ഒരു ദോശയാണ് ഈ ചിത്രത്തിന്റെ കഥ ഉണ്ടാക്കുന്നത്. പ്രണയകഥയുടെ പോക്കില്‍ പുതുമയൊന്നുമില്ലെങ്കിലും ആവശ്യത്തിന് ഉപ്പും മുളകുമെല്ലാം ചേര്‍ത്ത് വ്യത്യസ്തമായൊരു വിഭവം ഒരുക്കുന്നതില്‍ സംവിധായകന്‍ ആഷിക് അബുവും കൂട്ടരും വിജയിച്ചിട്ടുണ്ട്. 

ഭക്ഷണപ്രിയനായ പുരാവസ്തു ഗവേഷകന്‍ കാളിദാസന് (ലാല്‍) തെറ്റിയെത്തുന്ന ഒരു ഫോണ്‍ കോളാണ് മായയെ (ശ്വേതാ മേനോന്‍) പരിചയപ്പെടുത്തുന്നത്. തട്ടില്‍കുട്ടി ദോശയുടെ ഹോം ഡെലിവറിക്കായി വിളിച്ച കോളാണ് കാളിദാസന് കിട്ടുന്നത്. 

റോംഗ് നമ്പറിന്റെ പേരില്‍ ഇരുവരും തെറിവിളിയില്‍ ആദ്യ കോള്‍ അവസാനിപ്പിച്ചെങ്കിലും പിന്നീട് മാപ്പ് പറയാന്‍ വിളിച്ചതിലൂടെ ഭക്ഷണ കാര്യത്തിലെ താല്‍പര്യങ്ങള്‍ പങ്കുവെച്ച് പരസ്പരം അടുക്കുന്നു. മധ്യ വയസിലോട്ടടുക്കുന്ന രണ്ടു പേരുടെ ഏജ് ഓവര്‍ പ്രണയം.

ഇടക്ക് തമ്മില്‍ കാണേണ്ട അവസ്ഥ വന്നപ്പോള്‍ രണ്ടുപേര്‍ക്കും സ്വന്തം പ്രായത്തെയും രൂപത്തെയുംപറ്റി അപര്‍ഷതാ ബോധം. കാളിദാസന്‍ തനിക്ക് പകരം അനന്തിരവന്‍ മനുവിനെ (ആസിഫ് അലി) വിടുന്നു. മായയാകട്ടെ റൂംമേറ്റ്‌ ആയ  മീനാക്ഷിയെയും (മൈഥിലി). പിന്നങ്ങോട്ടാണ് ചിത്രം കൂടുതല്‍ രസകരമാകുന്നത്. 

കഥയുടെ ഗതി തീരെ ലളിതമാണെങ്കിലും ഭക്ഷണപ്രിയത്തില്‍ ചേര്‍ത്തു പറഞ്ഞുതുടങ്ങുന്നതു തന്നെയാണ് ആദ്യ പുതുമ. ഭക്ഷണത്തില്‍ നിന്ന് പ്രണയത്തിലേക്ക് ഗതി മാറുന്ന ഘട്ടത്തില്‍ ചെറിയ ഇഴച്ചില്‍ തോന്നുമെങ്കിലും പിന്നീട് പെട്ടെന്നങ്ങ് ചിത്രം പ്രേക്ഷകരെ കൈയിലെടുക്കും. ശ്യം പുഷ്കരന്റെയും ദിലീഷ് നായരുടെയും രചന ക്ലീഷേകള്‍ ഒഴിവാക്കിയുള്ളതായതിനാല്‍ നര്‍മങ്ങള്‍ക്ക് പുതുമ തോന്നും. 

കാളിദാസന്റെ ശൈലികളും പ്രണയവും അതില്‍ മനുവിന്റെ ഇടപെടലുകളും കഥ സജീവവുമാക്കുന്നു. 
നാലു കഥാപാത്രങ്ങളെ ചുറ്റിപ്പറ്റി കഥ നീങ്ങുമ്പോള്‍ അവര്‍ക്ക് പിന്തുണ നല്‍കാന്‍ ബാബുരാജ് അവതരിപ്പിക്കുന്ന ബാബു എന്ന കുക്കും വിജയരാഘവന്റെ ബാലകൃഷ്ണനുമേ അധികമായി വരുന്നുള്ളു. സിനിമക്ക് നിറവ് നല്‍കാമെന്ന് കരുതി അനാവശ്യ കഥാപാത്രങ്ങളും രംഗങ്ങളും വളിപ്പും സ്റ്റണ്ടുമൊന്നും കുത്തിതിരുകിയിട്ടുമില്ല. 
ഇവരല്ലാതെ ഇടക്ക് ശ്രദ്ധിക്കപ്പെടുന്ന മറ്റു കഥാപാത്രങ്ങള്‍ കല്‍പനയുടെ വീട്ടുടമ വേഷവും മനുവിന്റെ ഉപദേശിയായ സുഹൃത്ത് മിറാഷുമാണ്. 

മിക്ക രംഗങ്ങളുടെയും ഭക്ഷണ പശ്ചാത്തലം കൈയടി നേടുന്നത് സംവിധായകന്‍ ആഷിക്കിന്റെ വിജയമാണ്. കാളിദാസനും മായയും പ്രണയത്തിലേക്ക് കൂടുതലടുക്കുന്ന ജോആന്‍സ് കേക്ക് നിര്‍മാണവും അക്കഥയുടെ ചിത്രീകരണവുമൊക്കെ മോശമാക്കായിട്ടില്ല.
ലാല്‍ പെണ്ണുകാണാന്‍ പോകുന്ന രംഗം, ആസിഫിന്റെ ട്രെയിനിലെ പൂവാല രംഗം, ക്ലൈമാക്സിനു തൊട്ടുമുമ്പുള്ള കാര്‍ യാത്ര, ക്ലൈമാക്സ് എന്നിവ പ്രേക്ഷകരെ ചിരിപ്പിക്കുന്ന രംഗങ്ങളില്‍ പ്രധാനപ്പെട്ടവയാണ്. 

വലിഞ്ഞിഴയാതെയോ ആവശ്യമില്ലാത്തത് പറയാതെയോ ശ്രദ്ധിച്ച തിരക്കഥ കൃത്യമായി ചിത്രീകരിക്കാന്‍ സംവിധായകനായിട്ടുണ്ട്. 'ഡാഡി കൂള്‍' എന്ന ആദ്യ ചിത്രം രണ്ടാം പകുതി കൈവിട്ടു പോയ ആഷിക് ഇത്തവണ ഇക്കാര്യത്തില്‍ കൃത്യമായ ഗൃഹപാഠം നടത്തിയിട്ടുണ്ട്. 

പുതു തലമുറ ചിത്രങ്ങളുടെ പൊതു ഗുണമായ ചടുലത എല്ലാത്തരത്തിലും 'സോള്‍ട്ട് ആന്റ് പെപ്പറി'ല്‍ ഉണ്ടെന്ന് പറയാനാകില്ല. ഒരു സ്ലോ കോമഡിയാണീ ചിത്രം. ആ ശൈലി നന്നായി ചേരുന്നുമുണ്ട്. 

അഭിനേതാക്കളാണ് ചിത്രത്തിന്റെ മറ്റൊരു മുതല്‍ക്കൂട്ട്. എല്ലാരും തിളങ്ങിയിട്ടുണ്ട്. ലാല്‍ കാളിദാസനായി തകര്‍ത്തുവാരി. മറുവശത്ത് ശ്വേതാ മേനോനും ഏതാണ്ട് ഒപ്പത്തിനൊപ്പം നിന്നു. എടുത്തു പറയേണ്ടത് ബാബുരാജിന്റെ ബാബുവാണ്. ഏറ്റവും രസകരമായ കഥപാത്രം ഇതുതന്നെ. ഏന്തൊരു മാറ്റമാണ് പതിവു വില്ലന്‍ വേഷങ്ങളില്‍ നിന്ന് കോമഡി വേഷത്തിലേക്ക് ബാബുരാജിന്റേത്! ഇദ്ദേഹത്തിന്റെ എല്ലാ നമ്പരുകള്‍ക്കും കൈയടിയാണ്.

മനുവായി ആസിഫലിയും നല്ല പിന്തുണ നല്‍കി. കോമഡി രംഗങ്ങളിലൊക്കെ നല്ല പുരോഗതിയുണ്ട്. ഒരുപാടൊന്നും ചെയ്യാനില്ലെങ്കിലും മൈഥിലിയും മോശമാക്കിയില്ല. ഡയലോഗ് ഒന്നുമില്ലാതെ ഷോ പീസായി വരുന്ന മൂപ്പന്‍ കഥാപാത്രത്തിന്റെ സൌമ്യമായ സാന്നിധ്യവും പ്രേക്ഷകര്‍ മറക്കില്ല. 

സംഗീതവിഭാഗത്തില്‍ ബിജി പാലിന്റെ ഗാനങ്ങളും പശ്ചാത്തല സംഗീതവും നന്നായി. 'പ്രേമിക്കുമ്പോള്‍', 'കാണാമുള്ളായി' എന്നീ ഗാനങ്ങള്‍ക്ക് നിലവാരമുണ്ട്. അവസാനത്തെ ടൈറ്റിലുകള്‍ക്കൊപ്പമുള്ള അവിയല്‍ ബാന്റിന്റെ 'ആനക്കള്ളന്‍' പാട്ടും വ്യത്യസ്തമാണ്.  ഷൈജു ഖാലിദിന്റെ ക്യാമറയും തിരുവനന്തപുരം നഗരവും ഗാനരംഗങ്ങളും നന്നായി പകര്‍ത്തിയിട്ടുണ്ട്. 

ദോശ ഉണ്ടാക്കുന്നതുപോലെ ലളിതമാണീ ചിത്രത്തിന്റെ ചേരുവകളും നിര്‍മാണവും. അതേസമയം തട്ടിക്കൂട്ടു പടങ്ങളുടെ ഇടയില്‍ ഈ 'തട്ടില്‍കുട്ടി' ദോശക്ക് പുതുമയുടെ രുചി ആവോളവുമുണ്ട്.
ചുരുക്കത്തില്‍ ഉപ്പും മുളകും എല്ലാം പാകത്തിന് ചേര്‍ത്ത പുതുമയുള്ളൊരു രസക്കൂട്ടാണീ 'സോള്‍ട്ട് ആന്റ് പെപ്പര്‍'.

-Review by Aashish

salt and pepper review, malayalam movie salt and pepper, aashiq abu, shyju khalid, swetha menon, lal, asif ali, maidhili, maidhili stills, vijayaraghavan, malayalam film salt and pepper

12 comments:

Unknown said...

manoharamaya review.... nalla bhaasha... keep it up

roni said...

nalla padamalle. onnu kandekkam

SNMC memories said...

nalla thalakkett
enthayalum
cinema kanan theerumanichu

Ajayakumar Anandakurup said...

manoharamaya review.... nalla bhaasha... keep it up
nalla padamalle. onnu kandekkam
nalla thalakkett
enthayalum
cinema kanan theerumanichu

VPN said...

My review

http://vpn-reviews.blogspot.com/2011/07/salt-n-pepper.html

Harikumar said...

super ruchykalumayi salt n pepper

Amar said...

നല്ല സിനിമ തന്നെ. പക്ഷെ കുറെ പ്രശ്നങ്ങളും ഉണ്ട്.

Anonymous said...

supeeeeeeerrrrrrr,,,,supeeeeeeeeeerrrrrrrrrrr

Anonymous said...

eda amaraa oru problemum ella ,,,ne varutha problem undakathirunnal mathi

Smitha said...

enjoyed wathcing the movie.

Sudeep said...

Salt n' Pepper was yummy overall (concept, execution both), living up to the accolades it received. One could smell the freshness. I'd have rated it a great film if it avoided:

1. The repeated laments about a woman's life being incomplete without a man,

2. The scene where the husband lifts the burqa and says "shubanallah" (I found the first burqa scene funny), and

3. The song scene in the second half -- it was plain boring to me.

I'd still rate it the best Malayalam film to have come out this year. Above Adaminte Makan Abu and Traffic.

(My friend Rajeev later told me the first Burkha sequence in this film was 'inspired' from Marai Porul, a Tamil short film by Pon. Sudha.)

Anonymous said...

thanks for your comments sudeep

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.