Tuesday, July 19, 2011

Manushyamrigam Review: ഇറോട്ടിക് ത്രില്ലറാവാന്‍ മനുഷ്യമൃഗം


കൂട്ടക്കൊലയിലെ പ്രതിയായി അറസ്റ്റിലാവുന്ന ഒരാളുടെ ജീവിതപരിസരങ്ങളിലേക്ക് ഒരന്വേഷണമാണ് അഡ്വ. ബാബുരാജ് സംവിധാനം ചെയ്ത് നായകനായി അഭിനയിച്ച 'മനുഷ്യമൃഗം'. കൊലപാതകകാരണവും യഥാര്‍ഥപ്രതിയെയും തേടിയുള്ള ഈ ക്രൈം ത്രില്ലര്‍ യാത്ര മൃദു ലൈംഗികതയില്‍ പൊതിഞ്ഞ് തീയറ്ററുകളിലെത്തിച്ചിരിക്കുന്നതിനാല്‍ കഥയിലെ കഴമ്പിനേക്കാള്‍ 'കാഴ്ചയിലെ കഴമ്പ്' തേടുന്നവരെ തൃപ്തിപ്പെടുത്തും.

തലപ്പള്ളി ഗ്രാമത്തില്‍ കുടുംബമായി താമസിക്കാനെത്തിയ ടിപ്പര്‍ ജോണി (ബാബുരാജ്) ഒരു ദിവസം ഭാര്യ ലിസി (കിരണ്‍ റാത്തോഡ്) യെ കുത്തിയും അകന്ന ബന്ധുവായ പെണ്‍കുട്ടി സോഫിയെയും (ഓവിയ) മകള്‍ ജീനയെയും ലൈംഗികമായി പീഡിപ്പിച്ചും കൊന്നതിന് അറസ്റ്റിലാവുന്നു. പൊലീസിനുമുന്നിലും കോടതിയിലും പ്രതി കുറ്റസമ്മതം നടത്തുകയും ചെയ്തു. കേസിന്റെ തുടരന്വേഷണത്തിനെത്തുന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്‍ ഡേവിഡ് മാത്യു(പൃഥ്വിരാജ്) പൊലീസും നാട്ടുകാരും പറഞ്ഞ കഥകളിലൂടെ കൂട്ടക്കൊലയുടെ സത്യാവസ്ഥ തേടി പോകുന്നതാണ് പിന്നത്തെ കഥ.


ജോണി തന്നെയാണോ കൂട്ടക്കൊല നടത്തിയത്? ആണെങ്കിലെന്തിന് ? അല്ലെങ്കില്‍ അയാള്‍ കുറ്റമേറ്റതെന്തിന്? ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ഡേവിഡ് കണ്ടെത്തുന്നതിന് കഥക്ക് തിരശãീല വീഴുന്നു.

ഒരു കൊലപാതക കഥ സിനിമയായ കാലം മുതലേയുള്ള ശൈലിയാണ് കഥാഗതിയിലെന്ന് രത്നചുരുക്കം വായിച്ചപ്പോള്‍ തന്നെ പിടികിട്ടിക്കാണുമല്ലോ. ഇത് പ്രേക്ഷകര്‍ക്ക് ഇഷ്ടമാകുന്ന രീതിയില്‍ അവതരിപ്പിക്കാനാണ് കഥയും തിരക്കഥയും സംവിധാനവുമൊരുക്കുന്ന ബാബുരാജിന്റെ ശ്രമം. പ്രവചിക്കാവുന്ന രംഗങ്ങളും അവസാനം പെട്ടെന്നൊരു വഴിത്തിരിവും നല്‍കി കഥ തീര്‍ക്കുമ്പോഴും കാര്യമായ ഇഴച്ചില്‍ ഇല്ലെന്നത് ആശ്വാസമാണ്. 

കഥയിലും ആഖ്യാനത്തിലും പുതുമയൊന്നും നല്‍കാന്‍ കഴിയാത്തതിനാല്‍ പ്രേക്ഷകനെ പിടിച്ചിരുത്താന്‍ മൃദൃലൈംഗികതയെ സംവിധായകന്‍ കൂട്ടുപിടിച്ചിരിക്കുന്നത്. ആദ്യ പകുതിയില്‍ അന്വേഷണവും സംഘട്ടനവും ഉദ്വേഗവുമൊക്കെ ചേരുംപടി ചേര്‍ക്കുമ്പോഴും ഈ ഘടകം തന്നെയാണ് പ്രബലമായി നില്‍ക്കുന്നത്. കുളി, കുളിക്കടവ്, മുറ്റമടി, ഒളിഞ്ഞുനോട്ടം, ബലാല്‍സംഗം തുടങ്ങി മുന്‍സീറ്റ് പ്രേക്ഷകരെ കൈയടിപ്പിക്കുന്ന മേനി പ്രദര്‍ശനം ആവശ്യത്തിന് നിറച്ചിട്ടുണ്ട്. 

കിരണ്‍, ഐശ്വര്യ, ഓവിയ തുടങ്ങിയ സ്ത്രീ കഥാപാത്രങ്ങളുണ്ടെങ്കിലും ഓവിയയുടെ മേനിയഴകിന് തന്നെയാണ് ക്യാമറ മുന്‍ഗണന നല്‍കിയിരിക്കുന്നത്. 

അഭിനേതാക്കളില്‍ കൂട്ടക്കൊല നടത്തുന്ന മനുഷ്യമൃഗമായി ചിത്രീകരിക്കപ്പെടുന്ന ജോണിയായി എത്തുന്ന ബാബുരാജ് തന്നെ ഏറ്റവും ശ്രദ്ധിക്കപ്പെടുക. അലപം നീണ്ടനേരം അതിഥിയായെത്തുന്ന (extended cameo) പൃഥ്വിരാജിന്റെ ഐ.പി.എസ് കഥാപാത്രവും നന്നായി. കിരണ്‍ മലയാളത്തില്‍ ഒരിടവേളക്ക് ശേഷമെത്തുമ്പോള്‍ അഭിനയത്തില്‍ യാതൊരു പുരോഗതിയുമില്ല. തമിഴിലും മലയാളത്തിലും ശ്രദ്ധേയ കഥാപാത്രങ്ങളിലൂടെ തുടക്കം കുറിച്ച യുവനായിക ഓവിയയാണ് സത്യത്തില്‍ ഗ്ലാമര്‍ പ്രദര്‍ശനത്തിലൂടെ ഞെട്ടിച്ചുകളഞ്ഞത്. കലാഭവന്‍ മണി, ജഗതി ശ്രീകുമാര്‍, ദേവന്‍, സീമ, ഇന്ദ്രന്‍സ് തുടങ്ങി നീണ്ട താരനിരയും ചിത്രത്തിലുണ്ട്. 

ഏറെ മികവ് എടുത്തുകാട്ടാവുന്ന സാങ്കേതിക വിഭാഗങ്ങളൊന്നും ചിത്രത്തിലില്ല. അതേസമയം, കുഴപ്പങ്ങള്‍ ചൂണ്ടിക്കാട്ടാനാണെങ്കില്‍ പലതുമുണ്ട്. അടുത്തടുത്ത രംഗങ്ങളില്‍ പൃഥ്വിരാജ് വ്യത്യസ്ത ഗെറ്റപ്പുകളില്‍ വരുന്നത് ഉദാഹരണം. മീശയും ചുണ്ടിനടിയിലെ ഊശാന്താടിയുമുള്ള ഉദ്യോഗസ്ഥന്‍ അടുത്തരംഗത്തില്‍ ക്ലീന്‍ ഷേവായി എത്തുന്നു. തിരിച്ച് ഓഫീസിലെത്തുമ്പോള്‍ വീണ്ടും മീശ! 

എല്ലാവരെയും തൃപ്തിപ്പെടുത്താന്‍ ഉദ്ദേശിച്ചല്ല ബാബുരാജ് ഈ ചിത്രമെടുത്തതെന്ന് വ്യക്തം. അതേസമയം ബി ക്ലാസ് പ്രേക്ഷകര്‍ക്ക് കൈയടിക്കാന്‍ പാകത്തിന് 'ഇറോട്ടിക്ക് ത്രില്ലര്‍' എന്നൊക്കെ വിശേഷിപ്പിക്കാവുന്ന രീതിയിലാണ് അവതരണം. കാണുന്നവര്‍ ഏതു ഗണത്തില്‍പെടുമെന്നതിനെ അനുസരിച്ചിരിക്കും 'മനുഷ്യമൃഗത്തി'ന്റെ ആസ്വാദ്യത.

- Review by Aashish 

manushyamrigam, oviya stills, glamourous oviya in manushyamrigam, advocate baburaj, baburaj, prithviraj, kiran rathod, kiran in manushyamrigam, kalabhavan mani

4 comments:

Rajeev Nair said...

Hmmmm... Baburaj needs to take a step back.... become more involved in acting in good movies (Salt and Pepper is a good start), and then learn the tricks and tips of movie making... I mean good movie making...

fayaz said...

baburaj sindabad...!!

Rony said...

alukal kerunnundo ei padathine?

Nirmal said...

super hit anu padom

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.