Wednesday, July 13, 2011

Chappa kurishu Gallery: 'ചാപ്പാ കുരിശ്' 15 മുതല്‍


ബിഗ് ബി, ഡാഡി കൂള്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഛായാഗ്രാഹകന്‍ സമീര്‍ താഹിര്‍ ആദ്യമായി സംവിധായകനാകുന്ന 'ചാപ്പാ കുരിശ്' 15ന് തീയറ്റുകളില്‍ എത്തും. ഗായകനും നടനുമായ വിനീത് ശ്രീനിവാസന്‍, ഫഹദ് ഫാസില്‍, റോമ, രമ്യ നമ്പീശന്‍, നിവേദ തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍.

'തലയും വാലും' എന്നാണ് 'ചാപ്പാ കുരിശ്' എനന പ്രയോഗം കൊണ്ട് അര്‍ഥമാക്കുന്നത്. പേര് പോലെ രണ്ട് വ്യത്യസ്ത സ്വഭാവക്കാരായ ചെറുപ്പക്കാരുടെ കണ്ടുമുട്ടലാണ് കഥ. പുതുമയായ ആവിഷ്കാര ശൈലിയുമായി എത്തുന്നു എന്ന് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്ന ത്രില്ലറാണീ ചിത്രം. ആര്‍.ഉണ്ണിയാണ് തിരക്കഥ. ഫഹദും രമ്യ നമ്പീശനും ഒന്നിക്കുന്ന ചുംബന രംഗവും ഹൈലൈറ്റാണ്. 

സമൂഹത്തിലെ രണ്ട് വ്യത്യസ്ത തലങ്ങളില്‍ ജീവിക്കുന്ന അര്‍ജുന്‍, അന്‍സാരി എന്നീ കഥാപാത്രങ്ങളെയാണ് വിനീത് ശ്രീനിവാസനും ഫഹദും അവതരിപ്പിക്കുന്നത്. ട്രാഫിക്കിന്റെ നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മിക്കുന്ന ചിത്രം സെന്‍ട്രല്‍ പിക്ചേഴ്സാണ് വിതരണം ചെയ്യുന്നത്. 

യുവ താരചിത്രങ്ങളില്‍ ഒരു ട്രെന്‍ഡ് സെറ്ററാകും ചിത്രമെന്നാണ് ട്രെയിലറും ഗാനങ്ങളും കണ്ട പ്രേക്ഷകരുടെ പ്രതീക്ഷ. 60 ലേറെ കേന്ദ്രങ്ങളില്‍ ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിനെത്തും.  

chappa kurishu poster gallery
(click to enlarge)












chappa kurishu, chaappa kurishu, chappa kurishu gallery, chappa kurishu releasing on 15th, remya nambeesan kiss on chappa kurishu, roma, niveda in chappa kurishu, sameer thahir, r. unni, vineeth sreenivasan, fahad fasil

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.