Friday, July 8, 2011

കലാഭവന്‍ മണിയും ദിലീപും ഒന്നിക്കുന്ന 'ഫിലിം സ്റ്റാര്‍' ഉടന്‍ റിലീസിന്


കലാഭവന്‍ മണി മുഖ്യവേഷത്തിലെത്തുന്ന 'ദി ഫിലിം സ്റ്റാര്‍' ഉടന്‍ റിലീസിന്. 
ദിലീപും പ്രധാന വേഷത്തിലുണ്ട്. മുക്ത, രംഭ എന്നിവരാണ് നായികമാര്‍. ഫൈവ് ഫിംഗേഴ്സിനു ശേഷം സഞ്ജീവ് രാജ് സംവിധാനം ചെയ്യുന്ന ചിത്രം വൈഡ് സ്ക്രീന്‍ സിനിമക്ക് വേണ്ടി അജ്മല്‍ ഹസനും കെ.സി ഹനീഫുമാണ് നിര്‍മിക്കുന്നത്. 



വെള്ളിയാഴ്ച റിലീസ് ചെയ്യുമെന്നറിയിച്ചിരുന്ന ചിത്രം അവസാന നിമിഷം സാങ്കേതിക കാരണങ്ങളാല്‍ മാറ്റുകയായിരുന്നു. എല്ലാ മേഖലയിലും തീയറ്റര്‍ ചാര്‍ട്ടിംഗും പോസ്റ്റര്‍ പബ്ലിസിററിയും കഴിഞ്ഞ ശേഷമാണ് പടം പിന്‍വലിച്ചത്. ഒടുവില്‍, ഫിലിംസ്റ്റാര്‍ ചാര്‍ട്ട് ചെയ്ത തീയറ്ററുകളില്‍ അവസാന നിമിഷം പലേടത്തും ഹിന്ദി ചിത്രമായ 'മര്‍ഡര്‍ 2' ഉം 'സോള്‍ട്ട് ആന്റ് പെപ്പറു'മൊക്കെ റിലീസ് ചെയ്യുകയായിരുന്നു.




(photo courtesy: dileep online)

the film star, the film staar, malayalam film the film star, kalabhavan mani, dileep, muktha, rambha, sanjeev raj

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.