Friday, July 29, 2011

കേരളത്തിലുമെത്തി വിക്രമിന്റെ 'ദൈവത്തിരുമകള്‍'



വിക്രം നായകനായ തമിഴ് ചിത്രം 'ദൈവത്തിരുമകള്‍' കേരളത്തിലും 29ന് റിലീസ് ചെയ്യുന്നു. ചിത്രത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകളുടെ ലോക റിലീസ് കഴിഞ്ഞ 15 നായിരുന്നു. പൊയ് ശൊലല പോറേന്‍, കിരീടം, മദിരാശിപ്പട്ടണം തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത വിജയ് ആണ് ദൈവതിരുമകള്‍ ഒരുക്കിയിരിക്കുന്നത്.

അഞ്ചു വയസുകാരന്റെ മാനസിക വളര്‍ച്ചയുള്ള കഥാപാത്രം കൃഷ്ണയായാണ് വിക്രം എത്തുന്നത്. ഇയാളുടെ മകള്‍ നിലായുടെയും ജീവിതമാണ് കഥ. നിലാ ആയി ബാലതാരം സാറയാണ് അഭിനയിക്കുന്നത്. ഇരുവരുടെ പ്രകടനം ഇതിനകം പ്രേക്ഷകരുടെയും വിമര്‍ശകരുടെയും പ്രശംസ നേടിക്കഴിഞ്ഞിട്ടുണ്ട്.

അനുഷ്കയാണ് ചിത്രത്തിലെ നായിക. മലയാളിയായ അമലാ പോളാണ് മറ്റൊരു നായിക. കൃഷ്ണകുമാര്‍, നാസര്‍, സന്താനം, എം.എസ് ഭാസ്കര്‍ തുടങ്ങി നിണ്ട താരനിരയും ചിത്രത്തിലുണ്ട്.
'ഐ ആം സാം' എന്ന ഹോളിവുഡ് ചിത്രത്തിന്റെ കഥ 'ദൈവതിരുമകള്‍'ക്ക് പ്രചോദനമായിട്ടുണ്ട്. ജി.വി പ്രകാശാണ് സംഗീതം. 

deivathirumakal gallery
(click photos to enlarge)








deivathirumakal, deivathirumakal tamil movie, vikram, chiyan vikram, anushka, anushka in deivathirumakal, amala paul, amala paul in deivathirumakal, baby sara, krishnakumar, nasser, deivathirumakal gallery, deivathirumakal kerala release

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.