Friday, July 22, 2011

മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റെയും വീടുകളില്‍ റെയ്ഡ്




സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റെയും വീടുകളിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ്.
വെള്ളിയാഴ്ച രാവിലെ ആറുമണിയോടെയാണ് ചെന്നൈയിലും കേരളത്തിലും ഒരേസമയം റെയ്ഡ് ആരംഭിച്ചത്. ആദായ നികുതി സംബന്ധിച്ച സംശയങ്ങള്‍ ദൂരീകരിക്കുന്നതിനാണ് റെയ്ഡെന്നാണ് സൂചന. തിരുവനന്തപുരത്തും കൊച്ചിയിലും ചെന്നൈയിലും ബംഗളൂരുവിലുമായിരുന്നു റെയ്ഡ്. 


മമ്മൂട്ടിയുടെ ചെന്നൈയിലെ വീട്ടിലും ഉടമസ്ഥതയിലുള്ള വിതരണ സ്ഥാപനത്തിലും റെയ്ഡ് നടത്തി. മോഹന്‍ലാലിന്റെ കൊച്ചിയിലും തിരുവനന്തപുരത്തുമുള്ള വീടുകള്‍, സ്റ്റുഡിയോ, ഉടമസ്ഥതയിലും പാര്‍ട്ട്ണര്‍ഷിപ്പിലുമുള്ള വിതരണ കമ്പനി, മറ്റു ബിസിനസ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെല്ലാം റെയ്ഡ് നടക്കുന്നുണ്ട്.

മൂന്നുമാസമായി ഇവര്‍ ആദായ നികുതി വകുപ്പിന്റെ നിരീക്ഷണത്തില്‍ ആയിരുന്നതായി സൂചനയുണ്ട്. റെയ്ഡ് വിവരം ചോരാത്തവിധം രഹസ്യമായാണ് നടത്തിയത്. 


ലാലിന്റെ കൊച്ചിയിലെ വീട്ടില്‍ നിന്ന് ആനക്കൊമ്പ് കണ്ടെത്തിയിട്ടുണ്ട്. അവിടെ ലേസര്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് പൂട്ടിയിരിക്കുന്ന രണ്ടു ലോക്കറുകള്‍ തുറക്കാനായിട്ടില്ല. ഇവ ഉദ്യോഗസ്ഥര്‍ സീല്‍ ചെയ്തു. 


ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം ചോദ്യം ചെയ്യലിനായി മമ്മൂട്ടി രാത്രി കൊച്ചിയിലെത്തിയിട്ടുണ്ട്. ഷൂട്ടിംഗിനായി രാമേശ്വരത്തായിരുന്ന മോഹന്‍ലാലില്‍ നിന്നും ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ ആരാഞ്ഞു. 


ആദായനികുതി നല്‍കുന്നതില്‍ ക്രമക്കേട് കാണിച്ചതായി ആക്ഷേപമുള്ള മോഹന്‍ലാലില്‍ നിന്ന് ലഫ്റ്റനന്റ് കേണല്‍ പദവി തിരികെ വാങ്ങാന്‍ കേന്ദ്രം തയാറാകണമെന്ന് ഡോ. സുകുമാര്‍ അഴീക്കോട് ആവശ്യപ്പെട്ടു. സത്യം പുറത്തുവന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

mammootty, mohanlal, raid in mammootty's house, raid at mohanlal's house, malayalam film news

3 comments:

Anonymous said...

evamaareyokke nalla edi kodukkanam

Sarath said...

puthiya vivarangal ellam njettikkunnu

Anonymous said...

ini sms poorakkaalam

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.