Thursday, July 21, 2011

കുട്ടിച്ചാത്തന്‍ വീണ്ടും വരുന്നു, ഓണത്തിന്



ഇന്ത്യയിലെ ആദ്യ ത്രി ഡി ചിത്രമായ നവോദയായുടെ 'മൈഡിയര്‍ കുട്ടിച്ചാത്തന്‍' വീണ്ടും ഈ ഓണത്തിന് പ്രേക്ഷകരുടെ മുന്നിലെത്തുന്നു. പുത്തന്‍ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ഡിജിറ്റല്‍ രൂപത്തിലെത്തുന്ന ചിത്രത്തില്‍ പുതുതായി അരമണിക്കൂറോളം രംഗങ്ങളും കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. 

മൂന്നാം പതിപ്പില്‍ നടന്‍ പ്രകാശ് രാജ്, നടി ഊര്‍മിള തുടങ്ങിയവര്‍ ഉള്‍പ്പെടെയുള്ള രംഗങ്ങളാണ് ചേര്‍ത്തിട്ടുള്ളത്. 1984ല്‍ ആദ്യം റിലീസ് ചെയ്ത ചിത്രം രാജ്യമാകെ തരംഗമാവുകയും വന്‍ വിജയം കൊയ്യുകയും ചെയ്തിരുന്നു. പിന്നീട് പുതിയ കഥാപാത്രങ്ങളും ഗാനങ്ങളും ഡി.ടി.എസ് ശബ്ദവുമൊക്കെയായി 1995 ല്‍ വീണ്ടും റിലീസ് ചെയ്തിരുന്നു. 

നവോദയ അപ്പച്ചന്‍ നിര്‍മിച്ച ചിത്രം സംവിധാനം ചെയ്തത് മകന്‍ ജീജോയാണ്. മൂന്നാം പതിപ്പില്‍ ഹിന്ദി, തമിഴ് തുടങ്ങിയ ഭാഷകളില്‍ നിന്ന് താരങ്ങളെ ഉള്‍പ്പെടുത്തി അഖിലേന്ത്യാ റിലീസിനാണ് ശ്രമം. എന്നാല്‍ ആദ്യഘട്ടമെന്ന നിലയില്‍ ഓണത്തിന് മലയാളത്തില്‍മാത്രം ചിത്രം പ്രദര്‍ശനത്തിനെത്തും. 

സാങ്കേതിക വിദ്യകളുടെ മാറ്റങ്ങള്‍ക്കനുസൃതമായി തന്റെ ചിത്രം പരിഷ്കരിച്ച് ചിരഞ്ജിവിയാക്കാനാണ് ശ്രമമെന്ന് നവോദയാ അപ്പച്ചന്‍ പറഞ്ഞു. യൂണിവേഴ്സല്‍ മൂവി മേക്കേഴ്സ് ചിത്രം തിയറ്ററുകളിലെത്തിക്കും.

കഴിഞ്ഞദിവസം നിയമസഭാ സമാജികര്‍ക്കായി പുതിയ പതിപ്പിന്റെ പ്രത്യേക പ്രദര്‍ശനം തിരുവനന്തപുരം ശ്രീ തിയറ്ററില്‍ ഒരുക്കിയിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രി കെ.എം മാണി ഉള്‍പ്പെടെ 30ലേറെ സമാജികര്‍ പ്രദര്‍ശനത്തിനെത്തി. 

my dear kuttichathan, kuttichathan 3d, my dear kuttichathan releasing this onam, navodaya appachan, navodaya, jijo, prakash raj, 

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.