Saturday, July 16, 2011

ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ തുടങ്ങി


 ജൂലൈ 31 മുതല്‍ ആഗസ്റ്റ് നാല് വരെ തിരുവനന്തപുരം കൈരളി, ശ്രീ തിയറ്ററുകളില്‍ നടക്കുന്ന നാലാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ആന്‍ഡ് ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിന്റെ ഡെലിഗേറ്റ് പാസിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ www.iffk.inല്‍ ആരംഭിച്ചു. 

50 രൂപയാണ് ഫീസ് . വിദ്യാര്‍ഥികള്‍ക്ക് പ്രവേശം സൌജന്യം. അതിനായി ഐഡന്റിറ്റി കാര്‍ഡിന്റെ പകര്‍പ്പുകൂടി ഫോറത്തിനോടൊപ്പം വെക്കണം.

രജിസ്ട്രേഷന്‍ ഫീസ് സെക്രട്ടറി, എഫ്.എഫ്.എസ്.ഐ, കലാഭവന്‍, തിരുവനന്തപുരം എന്ന പേരില്‍ മാറാവുന്ന ഡി.ഡിയായോ നേരിട്ട് കാഷ് ആയോ കലാഭവനില്‍ സമര്‍പ്പിക്കാം. 29ന് വൈകുന്നേരം അഞ്ച് മണിയോടെ രജിസ്ട്രേഷന്‍ അവസാനിക്കും. വിശദ വിവരങ്ങള്‍ക്ക് www.iffk.in സന്ദര്‍ശിക്കുക. 

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.