Thursday, July 14, 2011

ഈ വാരാന്ത്യം നാലു മലയാള ചിത്രങ്ങള്‍ റിലീസിന്


ഈ വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി നാലു മലയാള ചിത്രങ്ങളാണ് കേരളത്തിലെ വെള്ളിത്തിരകളില്‍ എത്തുന്നത്. ദി ഫിലിംസ്റ്റാര്‍, ചാപ്പാ കുരിശ്, കലക്ടര്‍, മനുഷ്യമൃഗം എന്നിവയാണ് ഈയാഴ്ചത്തെ റിലീസുകള്‍.

കഴിഞ്ഞവാരം റിലീസ് നിശ്ചയിച്ച് അവസാനനിമിഷം മാറ്റിവെച്ച 'ദി ഫിലിംസ്റ്റാര്‍' വ്യാഴാഴ്ച 14ന് തിയറ്ററുകളില്‍ എത്തി. സഞ്ജീവ് രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കലാഭവന്‍ മണി മുഖ്യ കഥാപാത്രമാകുന്നു. ദിലീപ് പ്രമുഖ വേഷത്തിലുണ്ട്. മുക്ത, രംഭ, സുരാജ് വെഞ്ഞാറമൂട്, ശിവജി ഗുരുവായൂര്‍, ദേവന്‍ തുടങ്ങി വന്‍ താരനിരയുണ്ട്. 

ക്യാമറാമാന്‍ സമീര്‍ താഹിര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന 'ചാപ്പാ കുരിശി'ല്‍ യുവതാരങ്ങളാണ് മുഖ്യവേഷത്തില്‍. വിനീത് ശ്രീനിവാസന്‍, ഫഹദ് ഫാസില്‍, രമ്യ നമ്പീശന്‍, റോമ, നിവേദ തുടങ്ങിയവരാണ് താരങ്ങള്‍. ആര്‍. ഉണ്ണിയുടേതാണ്  തിരക്കഥ. ചിത്രം വെള്ളിയാഴ്ച എത്തും.

ബെന്‍ ജോണ്‍സന്‍, രാഷ്ട്രം തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം അനില്‍ സി മേനോന്‍ സംവിധാനം ചെയ്യുന്ന 'കലക്ടറി'ല്‍ സുരേഷ് ഗോപിയാണ് നായകന്‍. സുരേഷ് ഗോപിയുടെ സ്റ്റൈലന്‍ ഡയലോഗുകളും ആക്ഷനുമാണ് പ്രത്യേകത. 

'ബ്ലാക്ക് ഡാലിയ'ക്ക് ശേഷം നടന്‍ ബാബുരാജ് സംവിധാനം ചെയ്യുന്ന 'മനുഷ്യമൃഗം' വെള്ളിയാഴ്ച എത്തുന്നുണ്ട്. ബാബുരാജിനു പുറമേ പൃഥ്വിരാജ്, കലാഭവന്‍ മണി, കിരണ്‍, ഓവിയ തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍. 

അന്യഭാഷാ ചിത്രങ്ങളില്‍ ഹോളിവുഡില്‍ നിന്ന് 'ഹാരിപോട്ടര്‍' പതിപ്പിലെ അവസാന ചിത്രം ത്രി ഡിയില്‍ വെള്ളിയാഴ്ച കേരളത്തിലും റിലീസ് ചെയ്യുന്നുണ്ട്. സോയ ാ അക്തര്‍ സംവിധാനം ചെയ്ത ഹൃതിക് റോഷന്‍ നായകനായ 'സിന്ദഗി ന മിലേഗ ദൊബാര'യാണ് ഈയാഴ്ച പുറത്തിറങ്ങുന്ന പ്രമുഖ ഹിന്ദി ചിത്രം. കത്രീന കൈഫ്, അഭയ് ഡിയോള്‍, ഫര്‍ഹാന്‍ അക്തര്‍ തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍.

തമിഴില്‍ നിന്ന് വിക്രം, അനുഷ്ക, അമലാ പോള്‍, നാസര്‍ തുടങ്ങിയവര്‍ അഭിനയിക്കുന്ന 'ദൈവതിരുമകള്‍' ആണ് പ്രധാന ആകര്‍ഷണം. വിജയ് ആണ് സംവിധാനം.

film news, malayalam cinema news, box office, deiva thirumagal, manushyamrigam, the film star, chappa kurishu, suresh gopi in collector, prithviraj, baburaj, kalabhavan mani, dileep, sanjeev raj

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.