Wednesday, July 6, 2011

ജയരാജിനെതിരെ തിയറ്റര്‍ ഉടമകള്‍



സംവിധായകനും നിര്‍മാതാവുമായ ജയരാജിനെതിരെ ഉപരോധവുമായി ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ രംഗത്ത്. ജയരാജ് ചിത്രങ്ങള്‍ ഇനി തങ്ങളുടെ നിയന്ത്രണത്തിലുള്ള സിനിമാശാലകളില്‍ പ്രദര്‍ശിപ്പിക്കില്ലെന്നാണ് അവരുടെ നിലപാട്.

മമ്മൂട്ടിയെ നായകനാക്കി ജയരാജ് നിര്‍മിച്ച് സംവിധാനം ചെയ്ത 'ദി ട്രെയിന്‍' എന്ന ചിത്രത്തെ ച്ചൊല്ലിയാണ് വിവാദം. സിനിമയുടെ റിലീസിന് മുമ്പ് തീയറ്ററുകളില്‍ നിന്ന് അനധികൃതമായി പണം പിരിച്ചുവെന്നും മമ്മൂട്ടി ചിത്രമെന്ന നിലയില്‍ വന്‍ പ്രചാരണം നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ ചിത്രമിറങ്ങിയപ്പോള്‍ മമ്മൂട്ടിക്ക് രപാധാന്യമില്ലാത്ത അവസ്ഥയായതോടെ ദിവസങ്ങള്‍ കൊണ്ട് പല തീയറ്ററുകളില്‍ നിന്നും മാറ്റേണ്ട അവസ്ഥയായി. 

വന്‍ തുക നല്‍കി എടുത്ത ചിത്രം പെട്ടെന്ന് തിയറ്റര്‍ വിട്ടത് വന്‍ ബാധ്യതയും നഷ്ടവും ഉണ്ടാക്കിയതായി തീയറ്ററുടമകള്‍ പറയുന്നു. ഇതേത്തുടര്‍ന്നാണ് ജയരാജ് ചിത്രങ്ങള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. സംഭവത്തെക്കുറിച്ച് ഫെഫ്കക്ക് പരാതി നല്‍കുമെന്നാണ് ജയരാജ് പറയുന്നത്.

നിര്‍മാതാവ് എന്ന നിലയിലാണ് ജയരാജിനെതിരെ നടപടിയെന്ന് തിയറ്ററുടമകള്‍ പറയുന്നു. 'നായിക'യാണ് ഇനി റിലീസ് ചെയ്യാനുള്ള ജയരാജ് ചിത്രം. 

jayaraj, film exhibitors federation, naayika, jayaraj film, the train malayalam movie

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.