Friday, July 1, 2011

വയലിന്‍ തീയറ്ററുകളില്‍



ആസിഫ് അലി, നിത്യാ മേനോന്‍ എന്നിവര്‍ മുഖ്യവേഷത്തിലെത്തുന്ന സിബി മലയില്‍ ചിത്രം 'വയലിന്‍' ജൂലൈ ഒന്നിന് തീയറ്ററുകളിലെത്തുന്നു. 

എ.ഒ.പി.എല്‍ എന്റര്‍ടെയ്ന്‍മെന്റ്സ് നിര്‍മിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് വിജു രാമചന്ദ്രനാണ്. എയ്ഞ്ചല്‍ എന്ന കഥാപാത്രത്തെയാണ് നിത്യ അവതരിപ്പിക്കുന്നത്. ആസിഫ് അലിയുടെ കഥാപാത്രത്തിന്റെ പേര് എബി എന്നാണ്. 

വിജയ രാഘവന്‍, നെടുമുടി വേണു, ചെമ്പില്‍ അശോകന്‍, ജനാര്‍ദനന്‍, വിജയ്‌ മേനോന്‍, ശ്രീജിത്ത്‌ രവി, റീന ബഷീര്‍, അനില്‍ മുരളി, തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. ചിത്രത്തിന് ഗീതമൊരുക്കിയിരിക്കുന്നത് ബിജിബാലും ആനന്ദ് രാജ് ആനന്ദുമാണ്. 

click to enlarge posters



violin, malayalam movie violin, sibi malayil, asif ali, nitya menon, nitya menon gallery, violin gallery, bijibal, anand raj anand

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.