Wednesday, July 27, 2011

നിത്യാ മേനോന്റെ 'അങ്ങനെ തുടങ്ങി' 28 മുതല്‍


നിത്യാ മേനോന്‍, നവീന്‍ (നാനി) എന്നിവര്‍ മുഖ്യവേഷത്തിലെത്തുന്ന 'അങ്ങനെ തുടങ്ങി' 28ന് കേരളത്തിലെ തീയറ്ററുകളിലെത്തുന്നു. 

തെലുങ്ക് ഈ വര്‍ഷം സൂപ്പര്‍ ഹിറ്റായ 'അല മൊഡലൈണ്ടി'യുടെ മലയാള മൊഴിമാറ്റ പതിപ്പാണീ ചിത്രം. കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത് നന്ദിനി റെഡ്ഢിയാണ്.

റൊമാന്റിക് കോമഡി ഗണത്തില്‍ പെടുന്ന ചിത്രം പുതുതലമുറ യുവാക്കളുടെ പ്രശ്നങ്ങളും സംഘര്‍ഷങ്ങളും പ്രണയവുമൊക്കെയാണ് വിഷയമാക്കുന്നത്. സ്നേഹ ഉള്ളാള്‍, ആശിഷ് വിദ്യാര്‍ഥി തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍. ചിത്രത്തിലെ നിത്യാ മേനോന്റെ ഗ്ലാമര്‍ ഗാനരംഗങ്ങള്‍ ഇതിനകം ശ്രദ്ധ നേടിയിട്ടുണ്ട്. 

തെലുങ്കിലെ ശ്രദ്ധേയ ബാനറായ ശ്രീ രഞ്ജിത്ത് മൂവീസാണ് മലയാളത്തിലും ചിത്രം നിര്‍മിക്കുന്നത്.  നിര്‍മാണം: കെ.എല്‍ ദാമോദരപ്രസാദ്, സംഗീതം: കല്യാണി മാലിക്, വിതരണം: സിനിമാ പാരഡൈസോ.  

click images for full size






nitya menon, nitya menon gallery, angane thudangi, angane thudangi gallery, nandini reddy, nani, ala modailandi, sneha ullal

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.