Thursday, July 21, 2011

വൈഡ് റിലീസ്: 22ന് വീണ്ടും ചര്‍ച്ച



പുതിയ ചിത്രങ്ങളുടെ വൈഡ് റിലീസുമായി ബന്‍ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ തീയറ്ററുടമകളുടെ സംഘടനകളുമായി 22ന് എറണാകുളം ഗസ്റ്റ് ഹൌസില്‍ വീണ്ടും ചര്‍ച്ച നടത്തും. 

നേരത്തെ വൈഡ് റിലീസ് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് സിനി എക്സിബിറ്റേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലുള്ള റിലീസ് തിയറ്ററുകള്‍ 22 മുതല്‍ സമരം പ്രഖ്യാപിച്ചിരുന്നു. പ്രശ്നം പരിഹരിച്ചില്ലെലങ്കില്‍ ആഗസ്റ്റ് അഞ്ചുമുതല്‍ മറ്റു തീയറ്ററുകളും അടച്ചിടാനായിരുന്നു തീരുമാനം. 

എ.സി, ഡി.ടി.എസ് സൌകര്യങ്ങളുള്ള ഗ്രാമീണ തിയറ്ററുകളിലും റിലീസ് അനുവദിക്കാമെന്ന തീരുമാനം അട്ടിമറിക്കപ്പെടുകയാണെന്ന് പരാതിപ്പെട്ടാണ് ബി ക്ലാസ് റിലീസ് കേന്ദ്രങ്ങളുടെ സംഘടനയായ എക്സിബിറ്റേഴസ് അസോസിയേഷന്‍ സമരത്തിനൊരുങ്ങിയത്. 

ഇതേതുടര്‍ന്ന് മന്ത്രി കെ.ബി ഗണേഷ് കുമാര്‍ വീണ്ടും ചര്‍ച്ച നടത്താം നടത്താം എന്ന് ഉറപ്പ് നല്‍കിയതിനാല്‍ സമരം പിന്‍വലിച്ചിട്ടുണ്ട്. 

മന്ത്രിയുമായി ബുധനാഴ്ച നടന്ന ചര്‍ച്ചയില്‍ അസോസിയേഷന്‍ നേതാക്കളായ വി.മോഹനന്‍, ജനറല്‍ സെക്രട്ടറി ഷാജി വിശ്വനാഥ്, പി.മോഹന്‍ലാല്‍, കെ.ജി ബൈജു, സാജന്‍ വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു. 

wide release, theatres in kerala, theatre strike, cine exhibitors association, k.b ganesh kumar

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.