നാഗാര്‍ജുനയുടെ മകന്‍ നാഗ ചൈതന്യയും തമന്നയും മുഖ്യ വേഷത്തിലെത്തുന്ന '100% ലൌ' തെലുങ്കില്‍ നിന്ന് മൊഴിമാറി 22 നു മലയാളത്തിലെത്തുന്നു. 'ആര്യ, 'ആര്യ 2' ഉള്‍പ്പെടെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളൊരുക്കിയ സുകുമാറാണ് സംവിധാനം.
അല്ലു അരവിന്ദിന്റെ ഗീതാ ആര്‍ട്സ് നിര്‍മിക്കുന്ന ചിത്രം കാമ്പസ്, ഫാമിലി എന്റര്‍ടെയ്നറാണ്. പകിട്ടാര്‍ന്ന ഗാനങ്ങളും നാഗ ചൈതന്യയുടെ പ്രകടനവും തമന്നയുടെ ഗ്ലാമറും ആകര്‍ഷക ഘടകങ്ങളാണ്. ബാലു എന്ന കഥാപാത്രത്തെ നാഗയും മഹാലക്ഷ്മിയെ തമന്നയും അവതരിപ്പിക്കുന്നു. കെ.ആര്‍ വിജയ, വിജയകുമാര്‍, എം.എസ് നാരായണ, നരേഷ്, ആനന്ദ്, താര അലീഷ, ചിത്രം സീനു തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.
ജെ. ഹരിപ്രസാദാണ് തിരക്കഥ. സംഗീതം: ദേവി ശ്രീ പ്രസാദ്, കല: പ്രകാശ്, എഡിറ്റിംഗ്: ശ്രീനിവാസ കാര്‍ത്തിക്, സംഘട്ടനം: രാം ലക്ഷ്മണ്‍.
കേരളത്തില്‍ ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത് ഖാദര്‍ ഹസന്റെ രെഡാക് ആര്‍ട്സ് ആണ്.
100% love gallery
(click to enlarge)
100% love, 100% love gallery, tamanna in 100% love gallery, malayalam film 100% love, kadher hassan, sukumar, naga chaithanya, redhakh, cinemajalakam, malayalam movie news
0 comments:
Post a Comment