Thursday, July 28, 2011

സൈജു കുറുപ്പിന്റെ 'സീന്‍ നമ്പര്‍ 001' 29 മുതല്‍



സൈജു കുറുപ്പിനെ നായകനാക്കി നവാഗതനായ സ്നേഹജിത്ത് സംവിധാനം ചെയ്യുന്ന 'സീന്‍ നമ്പര്‍ 001' 29 വെള്ളിയാഴ്ച തീയറ്ററുകളിലെത്തുന്നു. 

രൂപശ്രീയാണ് നായിക. സംവിധായകരായ പ്രിയനന്ദനനും ബിജു വര്‍ക്കിയും ഈ ചിത്രത്തില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്യുന്നുണ്ട്. യദു കൃഷ്ണന്‍, നിയാസ്, നാരായണന്‍ കുട്ടി, ടി.എസ് രാജു, ശാന്തകുമാരി, റഷീദ് കോട്ടയം തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.

സിനിമക്കുള്ളിലെ സിനിമാക്കഥയാണ് പ്രമേയം. സംവിധായകന്‍ ചന്ദ്രമോഹനായാണ് സൈജു എത്തുന്നത്. സിനിമയില്‍ തിളങ്ങിനിന്ന അയാള്‍ക്ക് സിനിമയിലും ജീവിതത്തിലും തിരിച്ചടികള്‍ നേരിടുന്നു. തിരിച്ചുവരവിനായി തിരക്കഥയുമായി പല നിര്‍മാതാക്കളുടെ വീടുകളിലും കയറിയിറങ്ങിട്ട് ഫലമുണ്ടായില്ല. ഒടുവില്‍ ഒരു ചിത്രം അയാള്‍ക്ക് ലഭിക്കുന്നു. ഇതിലൂടെ വീണ്ടും മുന്‍നിരയിലെത്താനുള്ള സംവിധായകന്റെ ശ്രമങ്ങളാണ് കഥ. 

സംവിധായകന്‍ ചന്ദ്രമോഹന്റെ ഭാര്യയും നടിയുമായ പ്രിയ എന്ന കഥാപാത്രത്തെ രൂപശ്രീ അവതരിപ്പിക്കുന്നു.
കഥ, തിരക്കഥ, സംഭാഷണം: സുരേഷ് കൊച്ചമ്മിണി. നിര്‍മാണം: ഷിഹാബ് ചക്രവര്‍ത്തി. ഗാനങ്ങള്‍: വയലാര്‍ ശരത്. സംഗീതം: തിലക്. ക്യാമറ: ഡി. പ്രഭാകരന്‍.

click image for full size






scene no 001 song video- sandyambarangalil
saiju kurup and roopasree

scene no 001, scene no 001 songs, scene no 001 preview, roopasree song, roopasree, roopasree song in scene no 001, saiju kurup, saiju kurup in scene no 001, scene no 001 hot song, roopasree hot song, priyanandanan

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.