Tuesday, June 21, 2011

Bombay March 12 Gallery: മമ്മൂട്ടിയുടെ 'ബോംബെ മാര്‍ച്ച് 12' അടുത്തവാരം



1993ല്‍ രാജ്യത്തെ പിടിച്ചുകുലുക്കിയ ബോംബെ സ്ഫോടനം കഥാ പശ്ചാത്തലമാക്കിയ 'ബോംബെ മാര്‍ച്ച് 12' അടുത്തവാരം റിലീസ് ചെയ്യുന്നു. മമ്മൂട്ടിയെ നായകനാക്കി ചിത്രമൊരുക്കിയിരിക്കുന്നത് ബാബു ജനാര്‍ദനനാണ്. തിരക്കഥാകൃത്തായി ശ്രദ്ധേയനായ അദ്ദേഹത്തിന്റെ ആദ്യ സംവിധാന സംരംഭമാണിത്. 

17 വര്‍ഷങ്ങള്‍ക്ക് മുമ്പ് മുംബൈ നഗരത്തില്‍ പതിമൂന്നിടത്തായി നടന്ന സ്ഫോടന പരമ്പരയുടെ പിന്നാമ്പുറങ്ങളിലൂടെയുള്ള യാത്ര വഴി ഗൌരവകരമായ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 

ചിത്രത്തില്‍ കാസര്‍കോടുകാരനായ പൂജാരി സദാനന്ദ ഭട്ടായി മമ്മൂട്ടിയെത്തുന്നു. രൂപഭാവം കൊണ്ടും അഭിനയം കൊണ്ടും മമ്മൂട്ടിയുടെ വ്യത്യസ്ത കഥാപാത്രമാണിത്. 

മദ്രാസില്‍ നിന്ന് രാജസ്ഥാനിലെ ഒരു ക്ഷേത്രത്തില്‍ പൂജാരിയായി പോകാനൊരുങ്ങുമ്പോഴാണ് ബോംബെ സ്ഫോടനമുണ്ടാകുന്നത്. ആ സമയം മദ്രാസിലായിരുന്ന ഭട്ടിന്റെ ആറാമിന്ദ്രിയം കാണിച്ചുകൊടുത്ത ദുരന്തങ്ങള്‍ കണ്ട് അയാള്‍ അസ്വസ്ഥനാകുന്നു. അതേസമയം തന്നെ ബോംബെ നഗരം പലയിടങ്ങളിലായി പൊട്ടിത്തെറിച്ചു. 

ആലപ്പുഴയിലെ ആബിദ എന്ന പെണ്‍കുട്ടിക്കും ഇതേ അനുഭവം ഉണ്ടായി. ഇരുവരുടെയും മനസുലച്ച സ്ഫോടനത്തില്‍ പ്രതിചേര്‍ക്കപ്പെടുന്നത് ബോംബെയില്‍ ജോലിക്ക് പോയ ആബിദയുടെ സഹോദരന്‍ ഷാജഹാനും. അങ്ങനെ ഒരിക്കലും കണ്ടിട്ടില്ലാത്ത ഭട്ടും ആബിദയും പരസ്പരം കാണേണ്ടിവരുന്നു. സമീര്‍ എന്ന കഥാപാത്രമായും മമ്മൂട്ടി ചിത്രത്തിലുണ്ട്. 1993 മുതല്‍ 2008 വരെയുള്ള കാലത്തെ കഥയാണ് സിനിമ പറയുന്നത്.

മുംബൈ, രാജസ്ഥാന്‍, ആലപ്പുഴ തുടങ്ങിയ സ്ഥലങ്ങളിലാണ് ചിത്രീകരിച്ചിരിക്കുന്നത്.  റോമ, ജഗതി ശ്രീകുമാര്‍, ലാല്‍, ഉണ്ണി, സാദിഖ്, മണിയന്‍ പിള്ള രാജു തുടങ്ങിയവര്‍ അഭിനയിക്കുന്നു. 

റെഡ് റോസ് ക്രിയേഷന്‍സിന്റെ ബാനറില്‍ ഹനീഫ് മുഹമ്മദാണ് ചിത്രം നിര്‍മിക്കുന്നത്. ഗാനരചന:റഫീക് അഹമ്മദ്, സംഗീതം: അഫ്സല്‍ യൂസഫ്, ക്യാമറ: വിപിന്‍ മോഹന്‍, കലാസംവിധാനം: സാലു കെ ജോര്‍ജ്, മേക്കപ്പ്: പട്ടണം റഷീദ്.
സോനു നിഗം, സാധനാ സര്‍ഗം, എം.ജി ശ്രീകുമാര്‍, സുബിന്‍ ഗാര്‍ഗ്, ഉഷാ ഉതുപ്പ് തുടങ്ങിയവര്‍ ഗാനമാലപിച്ചിരിക്കുന്നു. 

bombay march 12 gallery
(click to enlarge)









bombay march 12 trailor

bombay march 12, bombay march 12 gallery, mammootty, malayalam film news, malayalam film reviews, babu jananrdhanan, roma, actress roma gallery

1 comments:

... said...

from june 30

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.