Saturday, June 25, 2011

ഭരത് മുരളി അവാര്‍ഡ് കാവ്യാ മാധവന്



രണ്ടാമത് ഭരത് മുരളി അവാര്‍ഡിന് ചലച്ചിത്രനടി കാവ്യാ മാധവന്‍ അര്‍ഹയായി. ഭരത് മുരളി കള്‍ച്ചറല്‍ സെന്ററാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. 

സംവിധായകരായ ഷാജി എന്‍ കരുണ്‍, ആര്‍. ശരത്, പ്രിയനന്ദനന്‍, പത്രപ്രവര്‍ത്തകരായ ഉഷാ എസ്. നായര്‍, പല്ലിശേരി എന്നിവരായിരുന്നു ജൂറി അംഗങ്ങള്‍. 10001 രൂപയും ശില്‍പവും പ്രശസ്തി പത്രവും അടങ്ങുന്ന അവാര്‍ഡ് ആഗസ്റ്റ് അഞ്ചിന് വൈകിട്ട് നാലിന് കൊട്ടാരക്കര സൌപര്‍ണിക ഓഡിറ്റോറിയത്തില്‍ വെച്ച് മന്ത്രി കെ.ബി ഗണേഷ് കുമാര്‍ സമ്മാനിക്കും.

ഷാജി എന്‍ കരുണ്‍, ആര്‍. ശരത്, ഉഷാ എസ്. നായര്‍, പല്ലിശേരി, അഡ്വ. വി.കെ സന്തോഷ് കുമാര്‍ എന്നിവര്‍ കൊല്ലത്ത് വാര്‍ത്താസമ്മേളനത്തിലാണ് അവാര്‍ഡ് വിവരം അറിയിച്ചത്. 

kavya madhavan, bharat murali award for kavya madhavan, pelliseri, priyanandanan,  shaji n karun, kavya madhavan photos, malayalam actress kavya madhavan

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.