ചലച്ചിത്ര നടി ശ്വേതാമേനോനും മാധ്യമ പ്രവര്‍ത്തകനുമായ ശ്രീവല്‍സന്‍ മേനോനും വിവാഹിതരായി. ശ്വേതയുടെ അമ്മയുടെ തറവാടായ വളാഞ്ചേരി കരേക്കാട്ട് ഇന്ദിരാസദനത്തിനു സമീപത്തുള്ള നെയ്തലപ്പുറത്ത് ശാസ്താക്ഷേത്രത്തില്‍ ശനിയാഴ്ച രാവിലെ 10നും 11നും ഇടയിലായിരുന്നു വിവാഹം.
അടുത്ത ബന്ധുക്കളായ 300 പേരെ മാത്രമേ ചടങ്ങിന് ക്ഷണിച്ചിട്ടുള്ളൂ. തൃശൂര്‍ സ്വദേശിയായ ശ്രീവത്സന്‍ വള്ളത്തോളിന്റെ കൊച്ചു മകനാണ്. ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസില്‍ പത്രപ്രവര്‍ത്തകനായി ജോലിയില്‍ പ്രവേശിച്ച ശ്രീവല്‍സന്‍ മേനോന്‍ പിന്നീട് മലയാള മനോരമയുടെ ദ് വീക്ക് മാഗസിന്റെ മുംബൈ ബ്യൂറോ ചീഫായിരുന്നു.
തുടര്‍ന്ന് ബിസിനസ് വേള്‍ഡില്‍ അസോസിയേറ്റ് എഡിറ്റര്‍. ഇപ്പോള്‍ പ്രമുഖ ബാങ്കിങ് സ്ഥാപനത്തില്‍ മീഡിയാ സ്ട്രാറ്റജി ആന്‍ഡ് കോര്‍പ്പറേറ്റ് അഫയേഴ്‌സ് മേധാവിയാണ്. മുംബൈയില്‍ വെച്ചുള്ള പരിചയമാണ് പിന്നീടു പ്രണയം ആയത്. രണ്ടു വര്‍ഷത്തോളമായി ഇരുവരും പ്രണയത്തിലായിരുന്നു.
എയര്‍ഫോഴ്‌സില്‍ ഉദ്യോഗസ്ഥനായിരുന്ന ടി.വി. നാരായണന്‍കുട്ടിയുടെയും ശാരദയുടെയും ഏകമകളാണ് ശ്വേതാ മേനോന്‍. 1991 ല്‍ അനശ്വരം എന്നാ ചിത്രത്തില്‍ നായികയായി ആണ് ശ്വേത അഭിനയ രംഗത്ത് എത്തുന്നത്. . പാലേരി മാണിക്യത്തിലെ അഭിനയത്തിന് സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ശ്വേത നായികയാ പുതിയ ചിത്രം രതി നിര്‍വേദം വ്യാഴാഴ്ച റിലീസ് ആയിരുന്നു.
swetha menon, swetha menon marriage, sreevalsan menon, actress swetha menon, rathi nirvedam
0 comments:
Post a Comment