Friday, June 10, 2011

badrinath gallery: 'ബദ്രി നാഥ്' തെലുങ്കിനൊപ്പം മലയാളത്തിലും ഈവാരം



തെലുങ്കില്‍ എറ്റവും ചെലവേറിയിത്രമെന്ന അവകാശവാദവുമായി അല്ലു അര്‍ജുന്‍ നായകനാകുന്ന 'ബദ്രി നാഥ്' 10 വെള്ളിയാഴ്ച ലോകമാകെ തീയറ്ററുകളില്‍ എത്തുന്നു. തെലുങ്കിലെ റിലീസ് ദിവസം തന്നെ മലയാളത്തിലും ഇത് പുറത്തിറങ്ങുന്നു എന്നത് പ്രത്യേകതയാണ്. 

അല്ലു അരവിന്ദിന്റെ ഗീതാ ആര്‍ട്സ് നിര്‍മിച്ച് വി.വി വിനായക് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ നായിക തമന്നയാണ്. 

മലയാളം പതിപ്പിന്റെ അവകാശം  രഥക് ആര്‍ട്സിന്റെ ഖാദര്‍ ഹസന്‍ ഒരു കോടി രൂപ മിനിമം ഗ്യാരന്റി വ്യവസ്ഥയിലാണ് സ്വന്തമാക്കിയത്. ചിത്രത്തിന്റെ മൊത്തം ചെലവ് 45 കോടി ആണത്രേ. 
കോടികള്‍ ചെലവാക്കിയാണ് സെറ്റുകള്‍ ഒരുക്കിയിട്ടുള്ളത്. 

ബദ്രിനാഥ് ക്ഷേത്രത്തിന്റെ സെറ്റാണ് പ്രധാന ആകര്‍ഷണം. അല്ലു അര്‍ജുന്‍ ചിത്രത്തിലെ പ്രകടനത്തിനായി വിയറ്റ്നാമില്‍ പോയി ആയോധന കലയും വാള്‍പ്പയറ്റും അഭ്യസിച്ചിരുന്നു. ഹോളിവുഡ് ചിത്രങ്ങളിലൂടെ പ്രശസ്തനായ ലോറന്‍സ് വൈറ്റാണ് ചിത്രത്തിന് കളര്‍ കറക്ഷന്‍ നിര്‍വഹിച്ചത്. 

ചിത്രത്തിലെ ആറു ഗാനങ്ങളും ആകര്‍ഷകമാണ്. അടിപൊളി സെറ്റുകളും വിദേശ ലൊക്കേഷനുകളും തമന്നയുടെ ഗ്ലാമര്‍ പ്രദര്‍ശനവുമാണ് ആകര്‍ഷണം. ക്യാമറ: രവി വര്‍മന്‍, കലാസംവിധാനം: ആനന്ദ് സായി. 

badrinath gallery
(click image to enlarge)
















badrinath, allu arjun, allu arjun in badrinath, allu aravind, tamanna, tamanna gallery, tamanna stills from badrinath, badrinath in malayalam, redakh arts

1 comments:

Ijaz said...

enganundu ii padam? pattokke kollam enu kettu.

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.