ടി.വി ചന്ദ്രന് സംവിധാനം ചെയ്യുന്ന ജയസൂര്യ ചിത്രം 'ശങ്കരനും മോഹനനും', ആല്‍ബര്‍ട്ട് ആന്റണി സംവിധാനം ചെയ്യുന്ന 'വാടാമല്ലി' എന്നീ ചിത്രങ്ങള്‍ ഈവാരം തീയറ്ററുകളില്‍ എത്തുന്നു.
ടി.വി ചന്ദ്രന്റെ പതിവു സിനിമകളില്‍ നിന്നുള്ള വേറിട്ട അവതരണ ശൈലിയുമായാണ് 'ശങ്കരനും മോഹനനും' എത്തുന്നത്. ജയസൂര്യ 20 ഗെറ്റപ്പുകളില്‍ ചിത്രത്തിലെത്തും. റീമാ കലിംഗല്‍, മീരാ നന്ദന് എന്നിവരാണ് നായികമാര്‍.
'കണ്ണേ മടങ്ങുക'ക്ക് ശേഷം ആല്‍ബര്‍ട്ട് ആന്റണി സംവിധാനം ചെയ്യുന്ന 'വാടാമല്ലി'യില്‍ പുതുമുഖങ്ങള്‍ക്കാണ് പ്രാധാന്യം. രാഹുല്‍ മാധവ് നായകനാകുന്ന ചിത്രത്തില്‍ പരസ്യചിത്രങ്ങളിലൂടെ ശ്രദ്ധേയയായ റിച്ചാ പാനായി ആണ് നായിക. സോ എസ്റ്റബേ മൂവീസിനു വേണ്ടി സുനില്‍ ചന്ദ്രികാ നായര്‍ നിര്‍മിക്കുന്ന ചിത്രം മാക്സ് ലാബ് തീയറ്ററുകളില്‍ എത്തിക്കും.
അടുത്ത വാരം ടി.കെ രാജീവ് കുമാര്‍ സംവിധാനം ചെയ്ത 'രതി നിര്‍വേദ'മാണ് അടുത്തവാരമുള്ള പ്രധാന റിലീസ്. കഴിഞ്ഞ വാരങ്ങളില്‍ തീയറ്ററിലെത്തിയ ജയരാജിന്റെ മമ്മൂട്ടി ചിത്രം 'ദി ട്രെയിന്‍', കലാഭവന്‍ മണിയുടെ 'ആഴക്കടല്‍' തുടങ്ങിയ മിക്ക തീയറ്ററും വിട്ടു. പഴയ റിലീസുകളില്‍ 'മാണിക്യക്കല്ലും' 'ജനപ്രിയനും' ശരാശരി കലക്ഷനോടെ തുടരുന്നുണ്ട്. മോഹന്‍ലാല്‍ നായകനായ മള്‍ട്ടി സ്റ്റാര്‍ ചിത്രം 'ചൈനാ ടൌണ്‍' പ്രമുഖ നഗരങ്ങളില്‍ മാത്രം തുടരുന്നു.
shankaranum mohananum, t.v chandran, vadamalli, jayasurya, rima kallingal, albert antoni, sunil cahndrika nair, richa panai, rahul madhav
1 comments:
vadamally review vannille?
Post a Comment