Saturday, May 14, 2011

Violin Gallery: യുവതാരങ്ങളുമായി സിബി മലയിലിന്റെ 'വയലിന്‍' വരുന്നു



'അപൂര്‍വ രാഗത്തി'ന്റെ വിജയത്തിനുശേഷം സിബി മലയില്‍ യുവതാരങ്ങളെ അണിനിരത്തി ഒരുക്കിയ 'വയലിന്‍' പ്രദര്‍ശനത്തിനൊരുങ്ങുന്നു. ജൂലൈ ആദ്യവാരം ചിത്രം തിയറ്ററുകളിലെത്തും. 
എ.ഒ.പി.എല്‍ എന്റര്‍ടെയ്ന്‍മെന്റ് ലിമിറ്റഡ് നിര്‍മിക്കുന്ന ചിത്രത്തില്‍  ആസിഫ് അലിയും നിത്യാ മേനോനുമാണ് മുഖ്യവേഷത്തിലെത്തുന്നത്. വിജു രാമചന്ദ്രന്റേതാണ് തിരക്കഥ. മനോജ് പിള്ളയുടെ ഛായാഗ്രഹണത്തിലൊരുങ്ങുന്ന ചിത്രത്തിന് സംഗീതം പകരുന്നത്. ബിജിപാലും ആനന്ദ് രാജ് ആനന്ദുമാണ്. 

എയ്ഞ്ചല്‍ റോസ് എന്ന കഥാപാത്രത്തെയാണ് നിത്യാ മേനോന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പിതാവ് നല്‍കിയ വയലിനുമായി മുത്തശിക്കും മുത്തച്ഛനുമൊപ്പം ജീവിക്കുന്ന പെണ്‍കുട്ടി.

എബി എന്ന കണ്ണൂര്‍ സ്വദേശി ഗ്രാമീണ യുവാവായാണ് ആസിഫ് അലി എത്തുന്നത്. വിജയ രാഘവന്‍, നെടുമുടി വേണു, ചെമ്പില്‍ അശോകന്‍, ജനാര്‍ദനന്‍, വിജയ്‌ മേനോന്‍, ശ്രീജിത്ത്‌ രവി, റീന ബഷീര്‍, അനില്‍ മുരളി, തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. സ്ട്രൈക്കേഴ്സ് ആന്റ് ക്രൂ ആണ് ചിത്രം മാര്‍ക്കറ്റ് ചെയ്യുന്നത്.

violin gallery
(click to enlarge)












violin gallery, violin malayalam movie, sibi malayil, nitya menon, nitya menon gallery, asif ali, violin gallery, nedumudi venu, biju menon

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.