Thursday, May 5, 2011

Manikyakallu Review: മാണിക്യക്കല്ല്: ലളിതം പ്രവചനാത്മകം


ഒരു സ്കൂളും നിഷ്കളങ്കമായ ഗ്രാമവും അതിനെചുറ്റിപ്പറ്റിയുള്ള ജനതയും... കഥ പറയുമ്പോള്‍ സംവിധാനം ചെയ്ത എം. മോഹനന്റെ രണ്ടാമത്തെ ചിത്രമായ 'മാണിക്യക്കല്ലിലും' ഈ പശ്ചാത്തലം വിട്ടുമാറുന്നില്ല. ലളിതമായ ഒരുപക്ഷേ, പ്രവചനാത്മകമായ കഥാതന്തു അല്‍പം നാടന്‍ രംഗങ്ങളും വൈകാരികതയും ബോറാക്കാതെ ചേര്‍ത്തുതന്നെയാണ് പൃഥ്വിരാജിനെ നായകനാക്കി 'മാണിക്യക്കല്ല്' തയാറാക്കുമ്പോഴും സംവിധായകന്‍ ശ്രദ്ധിച്ചിരിക്കുന്നത്. എസ്.എസ്.എല്‍.സിക്ക് ഒരു കുട്ടിയെപോലും ജയിപ്പിക്കാനാവാത്ത സ്കൂളില്‍ അധ്യാപകനായി എത്തുന്ന യുവാവ് അവിടുതെ കുട്ടികളെയും അധ്യാപകരെയും നേരായ വഴിയിലെത്തിക്കാന്‍ ശ്രമിക്കുന്നതാണ് ചിത്രത്തിന്റെ പശ്ചാത്തലം. 

വണ്ണാന്‍മല മോഡല്‍ ഗവ. ഹൈസ്കൂളില്‍ പുതിയ അധ്യാപകനായി എത്തുകയാണ് വിനയചന്ദ്രന്‍ (പൃഥ്വിരാജ്). പണ്ട് നല്ല നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന സ്കൂള്‍ ഇപ്പോള്‍ വര്‍ഷങ്ങളായി എസ്.എസ്.എല്‍.സിക്ക് സമ്പൂര്‍ണ പരാജയം ഏറ്റുവാങ്ങി നാടെങ്ങും കുപ്രസിദ്ധി നേടി ആരും വരാന്‍ മടിക്കുന്ന  സ്കൂളിലേക്ക് സ്വന്തം ഇഷ്ടപ്രകാരമാണ് വിനയന്‍ മാഷ് വരുന്നത്.
സ്കൂളിലെ അധ്യാപകര്‍ക്ക് പഠിപ്പിക്കലല്ല പ്രധാന തൊഴില്‍. മറ്റു പല സൈഡ് ബിസിനസുകള്‍ക്കുമിടെ ഇവിടെയും വരും ശമ്പളം വാങ്ങും എന്നുമാത്രം. 

ഹെഡ്മാസ്റ്റര്‍ കുറുപ്പ് മാഷിന് (നെടുമുടി വേണു) വളം കച്ചവടമാണ്. അതുകൊണ്ടുതന്നെ ഫാക്ടം ഫോസ് എന്ന് നാട്ടുകാരും വിദ്യാര്‍ഥികളും ഇരട്ടപ്പേരിട്ടു വിളിക്കുന്നുമുണ്ട്.  വീട്ടില്‍ സ്ഥലമില്ലാത്തപ്പോള്‍ അധിക സ്റ്റോക്ക് വളം സൂക്ഷിക്കുന്നതും സ്കൂളിലെ ഒഴിഞ്ഞ ക്ലാസ് മുറിയിലാണ്.

സഖാവ് എസ്.കെ (അനില്‍മുരളി) എന്ന അധ്യാപക സംഘടനാ നേതാവിനും ക്ലാസ് എടുക്കലിനേക്കാള്‍ പഥ്യം പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് ജാഥ നടത്തലും ലേഖനമെഴുത്തുമൊക്കെയാണ്. 

ഫിസിക്സ് അധ്യാപകന്‍ പവനന്‍ (കോട്ടയം നസീര്‍) വസ്തു കച്ചവടവും ഡയറക്ട് മാര്‍ക്കറ്റിംഗ് വഴിയുള്ള ആയുര്‍വേദ ജട്ടിക്കച്ചവടവുമായി ജീവിക്കുന്നു. അസീസ് മാഷിന് (അനൂപ് ചന്ദ്രന്‍) ഭക്ഷണത്തിലും ഉറക്കത്തിലുമാണ് ശ്രദ്ധ. ജഗദീഷ് അവതരിപ്പിക്കുന്ന വി.ഡി.സി എന്ന അധ്യാപകന്‍ സ്കൂള്‍ സമയത്ത് തന്നെ റിയാലിറ്റി ഷോകള്‍ക്ക് കുട്ടികള്‍ക്ക് കോച്ചിംഗ് നല്‍കുന്ന തിരക്കിലുമാണ്. 

സുനന്ദ ടീച്ചറും (മുത്തുമണി) ഡ്രില്‍ ടീച്ചറായ ചാന്ദ്നി (സംവൃതാ സുനില്‍)യുമാണ് അധ്യാപികമാര്‍. ചാന്ദ്നി കോഴിവളര്‍ത്തലും മുട്ടക്കച്ചവടവും നാട്ടിലും സ്കൂളിലും നടത്തുന്നുണ്ട്.

അധ്യാപകര്‍ ഇങ്ങനെയായാല്‍ കുട്ടികളുടെ കാര്യം പറയാനുണ്ടോ. അവരും തോന്നിയ വഴിക്കാണ്. പത്താം ക്ലാസിലെ മനു സാധാരണ ക്ലാസില്‍ വരാതെ ചെയ്യുന്നത് കള്ളവാറ്റ് കടത്താണ്. ഇതിന് ഒത്താശ ചെയ്യുന്നത് നാട്ടിലെ വാറ്റുകാരനായ കരുണന്‍ കരിങ്കല്‍ക്കുഴി (ജഗതി)യാണ്. 

തന്റെ ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ സ്കൂളിലെ അച്ചടക്കം തിരികെ കൊണ്ടുവരാനും അധ്യാപകരെയും വിദ്യാര്‍ഥികളെയും കൃത്യമായി ക്ലാസിനെത്തിക്കാനുമായി വിനയചന്ദ്രന്റെ ആദ്യ ശ്രമം. തുഗ്ലക്ക് പരിഷ്കാരങ്ങള്‍ എന്ന് വിളിച്ചു സഹപ്രവര്‍ത്തകരും വിദ്യാര്‍ഥികളും ആദ്യം കളിയാക്കുകയും എതിര്‍ക്കുകയും ചെയ്തെങ്കിലും പിന്നീട് അവരും വിനയന്റെ വഴിയിലേക്ക് വരുന്നു. തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളും വിനയന്‍ മാഷിന്റെ ആഗമനോദ്ദേശ്യവുമൊക്കെയാണ് രണ്ടാം പകുതിയില്‍.

കഥ പറയുമ്പോഴില്‍ സ്വീകരിച്ച അതേ പാത തന്നെയാണ് എം.മോഹനന്‍ എന്ന സംവിധായകന്‍ രണ്ടാമത്തെ ചിത്രത്തിലും തിരഞ്ഞെടുത്തിരിക്കുന്നത്. കാര്യമായ പുതുമയൊന്നും അവകാശപ്പെടാനില്ലാത്ത കഥ വല്യ ഗിമ്മിക്കുകളൊന്നും കൂടാതെ നേര്‍രേഖയില്‍ അവതരിപ്പിച്ചിരിക്കുന്നു. 

കഥയും അന്ത്യവുമൊക്കെ പ്രേക്ഷകന് പ്രവചിക്കാവുന്നതില്‍ കവിഞ്ഞൊന്നുമില്ല. എന്നാല്‍ കാര്യമായി വെറുപ്പിക്കുന്ന രംഗങ്ങള്‍ ഇല്ല എന്നതാണ് മേന്‍മ. 

ദൂരെ ദൂരെ ഒരു കൂടു കൂട്ടാം എന്ന ചിത്രത്തില്‍ പണ്ട് നമ്മള്‍ കണ്ട സ്കൂള്‍ പശ്ചാത്തലമായിരിക്കും ഈ ചിത്രം കാണുമ്പോള്‍ ആദ്യം ഓര്‍മയിലെത്തുക. അതിനൊപ്പം കഥ പറയുമ്പോളില്‍ കണ്ടതുപോലെ ലളിതവും എന്നാല്‍ കുടുംബപ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെടാവുന്നതുമായ രംഗങ്ങളും വൈകാരിക രംഗങ്ങളും ചേര്‍ത്തിട്ടുമുണ്ട്. 

കഥ പറയുമ്പോളില്‍ അശോക്‌ രാജ്  സ്കൂളില്‍ നടത്തുനതു പോലുള്ള പ്രസംഗവും ക്ലൈമാക്സില്‍ വിശിഷ്ടാതിഥിയും കൂട്ടരും നായകനെ അഭിനന്ദിക്കാന്‍ വീട്ടിലേക്ക് എത്തുന്നതുമെല്ലാം ഈ ചിത്രത്തിലുമുണ്ട്. നാട്ടുകവലയിലെ മുന്‍ഷി, ജോബി, ഇന്ദ്രന്‍സ് തുടങ്ങിയവരുടെ നാടന്‍ കഥാപാത്രങ്ങള്‍ക്കും അതേ ഛായ തന്നെ. 

ആദ്യചിത്രം ഹിറ്റാകാന്‍ സഹായിച്ച ചേരുവകള്‍ കൈവിടാതെ സുരക്ഷിതപാതയില്‍ സഞ്ചരിക്കാനാണ് സംവിധായകന്‍ ഇവിടെയും ശ്രമിച്ചതെന്ന് ചുരുക്കം. 

പൃഥ്വിരാജിന്റെ വിനയചന്ദ്രന്‍ മാഷ് തന്റെ പതിവ് വേഷങ്ങളില്‍ നിന്നൊരു വ്യത്യസ്തതയായി. അര്‍ബന്‍ ലുക്കില്‍ നിന്ന് നാടനിലേക്കുള്ള പറിച്ചുനടല്‍ എറെക്കുറേ മോശമാക്കാതെ നായകന്‍ കൈകാര്യം ചെയ്തിട്ടുണ്ട്.

 സംവൃതയും വേഷത്തിലും കഥാപാത്രത്തിലും നന്നായി. നെടുമുടി, ജഗതി, സലിംകുമാര്‍ തുടങ്ങിയവര്‍ പതിവുപോലെ അവരവരുടെ വേഷങ്ങള്‍ ഭദ്രമാക്കി. 

ഗാനങ്ങളിലും 'കഥ തുടരുമ്പോള്‍' ഹാംഗ് ഓവര്‍' ഈ ചിത്രത്തിലുണ്ട്. വ്യത്യസ്തനാമൊരു ബാലന്‍ എന്ന ഗാനത്തിന്റെ ശൈലിയിലുള്ള 'നാടായാലൊരു സ്കൂളു വേണം' എന്ന ഗാനം സലിംകുമാര്‍ പാടി അഭിനയിക്കുന്നുണ്ട്. 

ശ്രേയാ ഘോഷലും രവിശങ്കറും പാടിയ 'ചെമ്പരത്തി' എന്ന പ്രേമഗാനം കേള്‍ക്കാന്‍ ഇമ്പമുള്ളതാണ്. കൂടാതെ ചിത്രീകരണവും മനോഹരമായിട്ടുണ്ട്. എം.ജയചന്ദ്രന്‍ ഒരുക്കിയ ഈ ചിത്രത്തിലെ ഗാനങ്ങളില്‍ മികച്ചതും ഇതാണ്. പി.സുകുമാറിന്റെ ഛായാഗ്രഹണം ചിത്രത്തിന് മികവേകുന്നുണ്ട്.

ചുരുക്കത്തില്‍, കഥ പറയുമ്പോള്‍ ഹാംഗ് ഓവര്‍ വിട്ടുമാറാതെ എം.മോഹനന്‍ ഒരുക്കിയ ലളിതവും കുടുംബമായി ആസ്വദിക്കാവുന്നതുമായ ശരാശരിക്ക് മേല്‍ നിലവാരമുള്ള നാടന്‍ ചിത്രമാണ് 'മാണിക്യക്കല്ല്'.

(അടിക്കുറിപ്പ്: 92, 93 ശതമാനം വിജയ ശതമാനം ഉള്ള ഇക്കാലത്ത് 'സംപൂജ്യരാകു'ന്ന സ്കൂളുകള്‍ കേരളത്തിലുണ്ടാകുമോ? മൂന്നാലു വര്‍ഷമായി വിജയശതമാനം കുത്തനെ കൂടും മുമ്പ് ആലോചിച്ച കഥയായിരിക്കും എന്ന് കരുതി ആശ്വസിക്കാം.)

-Review by Aashish

manikyakallu review, manikyakallu, malayalam movie manikyakallu, prithviraj, cinemajalakam review, samvritha sunil, prithviraj and samvritha, nedumudi venu, m.mohanan, jagathy sreekumar, saikumar, salim kumar, manikyakallu gallery

14 comments:

Rakesh BR said...

thanks lol
gud reviews are coming. xpcting a hit

Sasi nampoothiri said...

അപ്പൊ അട്രക്കങ്ങോട്ടു പോര അല്ല്യെ?

Anonymous said...

8 varsham munpe njan degreeke padikumbole thotte adutha boys schoolile ithayirunnu avastha ake 6 kuttikaleundayirunullu athile anne SSLCke jayichathe 2 pere anu

ee kada manasile vannathe 10 kollam munpe ayirikum :)

Sam said...

most probably, what anonymous said wud be rite.

Reji said...

നല്ല സിനിമയാണെന്ന് കേട്ടു. ആശംസകള്‍.

Smitha said...

paranju kettidatholam mattoru kadha parayumpol aano?

sarjin said...

dure dure oru kood kuttam thanne veendum katha parayumpolil cherthathalle?

Reneesh Abraham said...

Sathyan Anthikadinu Padikkuvano Mohanettan?

SREERAJ VITHURA said...

MOHAN LAL SANJARICHA ATHE VAZHIKALIL KOODI MUNNERANANU PRITHVI RAJINTEYUM SRAMAM. DILEEPINE POLE IDAYK VAZHI THETATHIRUNNAL KOLLAM.

Anonymous said...

nice movie

Sarath said...

@sreeraj

dilip is safe with more success now. but prithviraj is still waiting for a strong hit
even mohanlal is fighting hard to find a solo hit.

ഒരു കൊച്ചു കിനാവ്‌ said...
This comment has been removed by the author.
ഒരു കൊച്ചു കിനാവ്‌ said...

ഹാങ്ങ്‌ ഓവര്‍ മാറുന്നതിനു മുന്‍പ് തന്നെ കുറിക്കാം. ഫസ്റ്റ് ഷോ കണ്ടിറങ്ങുമ്പോള്‍ കൂടെ കണ്ടിറങ്ങിയവര്‍ (സംവിധായകന്‍ എം.മോഹനന്റെ ബന്ധുക്കള്‍ ആണോ എന്നറിയില്ല ) ദിവസം കൂടി ഓടുമെന്നു പിറുപിറുക്കുന്നുണ്ട്ടയിരുന്നു .സത്യസന്തമായ വിലയിരുത്തല്‍ ആണത് . അടുത്ത കാലത്ത് കണ്ട സിനിമകളെക്കാള്‍ മെച്ചമുണ്ടെങ്കിലും . നല്ല സിനിമ എന്ന് പറയാന്‍ കഴിയില്ല.കാഴ്ചക്കാരനെ സെന്റി ആക്കുന്നതില്‍ പലപ്പോഴും മോഹനന്‍ വിജയിക്കുന്നുണ്ട് . പിന്നെ ആകെ ഉള്ള മെച്ചം സ്കൂളില്‍ കാണിച്ച ചില തരികിടകള്‍ ഓര്‍ത്തെടുക്കാന്‍ പറ്റി അത്രമാത്രം......

Anonymous said...

(അടിക്കുറിപ്പ്: 92, 93 ശതമാനം വിജയ ശതമാനം ഉള്ള ഇക്കാലത്ത് 'സംപൂജ്യരാകു'ന്ന സ്കൂളുകള്‍ കേരളത്തിലുണ്ടാകുമോ? മൂന്നാലു വര്‍ഷമായി വിജയശതമാനം കുത്തനെ കൂടും മുമ്പ് ആലോചിച്ച കഥയായിരിക്കും എന്ന് കരുതി ആശ്വസിക്കാം.)

Don't make this type of foolish comments

റിവ്യൂ എഴുതുന്നതിനു മുന്‍പ് പത്രം ഒന്ന് വായിക്കുന്നത് നന്നായിരിക്കും, സര്‍ക്കാര്‍ സ്കൂള്‍ എല്ലാം 100 % വിജയം ഉണ്ടോ എന്നറിയാന്‍

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.