Thursday, May 5, 2011

Manikyakallu Gallery: പൃഥ്വിയുടെ 'മാണിക്യക്കല്ല്' വ്യാഴാഴ്ച മുതല്‍



പൃഥ്വിരാജ് നായകനാകുന്ന 'മാണിക്യക്കല്ല്' വ്യാഴാഴ്ച 5ന് തീയറ്ററുകളിലെത്തുന്നു. 'കഥ പറയുമ്പോ'ളിനുശേഷം എം.മോഹനന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഒരു ഗ്രാമത്തിലെ സ്കൂളിലെത്തുന്ന അധ്യാപകനായി പൃഥ്വിരാജ് വേഷമിടുന്നു. 

ഗൌരി മീനാക്ഷി മൂവീസിനുവേണ്ടി എ.എസ് ഗിരീഷ് ലാല്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ സംവൃതാസുനിലാണ് നായിക. നെടുമുടി വേണു, സായി കുമാര്‍, സലീം കുമാര്‍, ജഗദീഷ്, അനൂപ് ചന്ദ്രന്‍, അനില്‍ മുരളി, കോട്ടയം നസീര്‍, കെ.പി.എ.സി ലളിത, മുത്തുമണി തുടങ്ങിയവര്‍ അഭിനയിക്കുന്നു.

എം.ജയചന്ദ്രനാണ് സംഗീതം. ഗാനങ്ങള്‍ അനില്‍ പനച്ചൂരാന്റേതാണ്. ക്യാമറ: പി.സുകുമാര്‍, എഡിറ്റിംഗ്: രഞ്ജന്‍ എബ്രഹാം. ഐ.ടി.എല്‍ എന്റര്‍ടെയ്ന്‍മെന്റ്സ് ചിത്രം തീയറ്ററിലെത്തിക്കുന്നു.

manikyakallu gallery
(click to enlarge)










manikyakallu, prithviraj, samvrutha sunil, samvrita sunil, manikyakallu gallery, m. mohanan, jagadeesh, salimkumar, nedumudi venu, manikyakallu release


0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.