Saturday, May 7, 2011

'സീനിയേഴ്സ്' ശനിയാഴ്ച മുതല്‍


'പോക്കിരി രാജ'യുടെ വന്‍ വിജയത്തിന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന 'സീനിയേഴ്സ്' ശനിയാഴ്ച മെയ് ഏഴിന് പ്രദര്‍ശനത്തിനെത്തുന്നു. 

ജയറാം, ബിജു മേനോന്‍, മനോജ് കെ.ജയന്‍, കുഞ്ചാക്കോ ബോബന്‍, അനന്യ, പത്മ പ്രിയ, ജ്യോതിര്‍മയി, രാധാ വര്‍മ, ലക്ഷ്മി പ്രിയ, ജഗതി ശ്രീകുമാര്‍ എന്നിവരാണ് മുഖ്യ വേഷത്തിലെത്തുന്നത്. വൈശാഖാ മൂവീസിനുവേണ്ടി പി. രാജന്‍ നിര്‍മിച്ച ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് സച്ചി സേതു എന്നിവര്‍ ചേര്‍ന്നാണ്. 

ക്യാമ്പസിന്റെ കഥയാണ് ചിത്രം പറയുന്നതെങ്കിലും പതിവ് ശൈലിയിലല്ല അവതരണം. നീണ്ട പതിനഞ്ച് വര്‍ഷത്തിന് ശേഷം ക്യാമ്പസിലെത്തുന്ന പൂര്‍വ വിദ്യാര്‍ഥികളായ നാലുപേരുടെ കഥയാണിത്. ശ്രദ്ധേയമായ മൂന്നു ഗാനങ്ങള്‍ ചിത്രത്തിലുണ്ട്. സംഗീതം: ജാസി ഗിഫ്റ്റ്. 

തിരുവനന്തപുരം അജന്ത, ആറ്റിങ്ങല്‍ വൈശാഖാ, എറണാകുളം പത്മ, സിനിമാസ്, ക്യൂ സിനിമാസ്, കോഴിക്കോട് രാധ, തൃശൂര്‍ ജോസ്, കോട്ടയം ആഷ, ആലപ്പുഴ സീതാസ്, പാലക്കാട് അരോമ, പാല മഹാറാണി, തൊടുപുഴ ഐശ്വര്യ, കൊല്ലം പ്രണവം, നെടുമങ്ങാട് റാണി തുടങ്ങിയവയാണ് പ്രധാന റിലീസ് കേന്ദ്രങ്ങള്‍. 




seniors, seniors malayalam movie, vaishaka rajan, vaishakh, jayaram, kunchacko boban, manoj k jayan, padmapriya, biju menon, ananya, seniors gallery, seniors review

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.