Thursday, May 26, 2011

ഇനി റിലീസിംഗ് എ.സിയും ഡി.ടി.എസും ഉള്ള തീയറ്ററുകളില്‍ മാത്രം


ജൂണ്‍ ഒന്നുമുതല്‍ എയര്‍ കണ്ടീഷനിംഗും ഡിജിറ്റല്‍ ശബ്ദ സംവിധാനവുമുള്ള എല്ലാ തീയറ്ററുകളിലും സിനിമ റിലീസ് ചെയ്യാന്‍ അനുമതി നല്‍കും. സിനിമാ മേഖലയിലെ വിവിധ സംഘടനാ പ്രതിനിധികളുമായി തിരുവനന്തപുരത്ത് നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് മന്ത്രി കെ.ബി ഗണേഷ് കുമാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. 

വൈഡ് റിലീസിംഗ് വന്നതോടെ നിലവില്‍ എഴുപതോളം സ്ഥലങ്ങളിലാണ് സിനിമകള്‍ റിലീസ് ചെയ്യുന്നത്. ഇതില്‍ 48 എ ക്ലാസ് കേന്ദ്രങ്ങളും ബാക്കിയുള്ളവ ബി ക്ലാസ് കേന്ദ്രങ്ങളുമാണ്. ഇവിടങ്ങളില്‍ എ.സി ഇല്ലാത്ത കേന്ദ്രങ്ങള്‍ക്ക് മൂന്നു മാസം സമയം നല്‍കും. 
ഇതിനകം എ.സി, മികച്ച മറ്റു സൌകര്യങ്ങളായ കഫെറ്റേരിയ, ടോയ്ലറ്റ് തുടങ്ങിയ ഏര്‍പ്പെടുത്തിയില്ലെങ്കില്‍ റിലീസ് നല്‍കില്ല. നിലവില്‍ എ.സി യുള്ള റിലീസ് നല്‍കാതിരുന്ന കേന്ദ്രങ്ങളിലും ഇതോടെ റിലീസിന് സാധ്യതയായി. 

തീയറ്ററുകളെ അടിസ്ഥാന സൌകര്യങ്ങളുടെ അടിസ്ഥാനത്തില്‍ തരം തിരിക്കാനും ടിക്കറ്റ് നിരക്ക് തയാറാക്കാനും റെഗുലേറ്ററി അതോറിറ്റിയും രൂപവത്കരിക്കും. കെ.എസ്.എഫ്.ഡി.സി.ക്ക് കീഴിലുള്ള തീയറ്ററുകളും അടിയന്തിരമായി നവീകരിക്കും. സ്ത്രീകള്‍ക്ക് നേരെ തീയറ്റില്‍ അതിക്രമം ഉണ്ടായാല്‍ ഉടന്‍ പരാതി നല്‍കാന്‍ എസ്.എം.എസ് വഴി സംവിധാനമൊരുക്കും.
വിനോദ നികുതി പൂര്‍ണമായി ഒഴിവാക്കണമെന്ന സംഘടനകളുടെ ആവശ്യം മുഖ്യമന്ത്രിയുമായും ധനമന്ത്രിയുമായും ചര്‍ച്ച നടത്തുമെന്നും ഗണേഷ് കുമാര്‍ അറിയിച്ചു. 

തീയറ്ററുകള്‍ പൊളിച്ച് ഷോപ്പിംഗ് കോംപ്ലക്സുകള്‍ കെട്ടുമ്പോള്‍ അതില്‍ 200 പേര്‍ക്കെങ്കിലും ഇരിക്കാവുന്ന ചെറിയ തീയറ്റര്‍ സ്ഥാപിക്കണമെന്ന നിയമം പരിഗണിക്കും. ഹോള്‍ഡ് ഓവര്‍ തുക കണക്കാക്കാന്‍ പരിഗണിക്കേണ്ട പ്രദര്‍ശനങ്ങളുടെ എണ്ണത്തെക്കുറിച്ചുള്ള തര്‍ക്കം തിയറ്റര്‍ ഉടമകളുടെയും വിതരണക്കാരുടെയും സംഘടനകള്‍ രണ്ടാഴ്ചക്കകം ചര്‍ച്ച ചെയ്ത് പരിഹരിക്കും.  
അന്താരാഷ്ട്ര ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിക്കാന്‍ തിരുവനന്തപുരം കിന്‍ഫ്രയില്‍ രണ്ടര ഏക്കര്‍ സ്ഥലം ഏറ്റെടുക്കും. അന്താരാഷ്ട്ര ചലച്ചിത്രോല്‍സവം നടത്താനുള്ള ഫെസ്റ്റിവല്‍ കോംപ്ലക്സിന്റെ പണിയും ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു.

ചര്‍ച്ചയില്‍ ഫിലിം ചേമ്പര്‍, നിര്‍മാതാക്കളുടെ സംഘടന, വിതരണക്കാരുടെ സംഘടന, മാക്ട, അമ്മ, ഫെഫ്ക തുടങ്ങിയ സംഘടനകളുടെ ഭാരവാഹികള്‍ പങ്കെടുത്തു. 

kerala theatres, air conditioned dts theatre, wide release, k.b ganesh kumar, amma, fefka, film chamber, hold over, facilities in theatres

2 comments:

sanu said...

good decision , small theater complex also good
i think genesh kumar will do something
http://bloggersworld.forumotion.in/f23-cinema

misha said...

anything done shud be maintained

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.