Monday, May 23, 2011

സംസ്ഥാന അവാര്‍ഡിലും സലിംകുമാര്‍, നടി കാവ്യ



ദേശീയ അവാര്‍ഡിന് പിന്നാലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡിലും 2010ലെ മികച്ച നടനായി സലിം കുമാര്‍ തിരഞ്ഞെടുക്കപ്പെട്ടു. 'ആദാമിന്റെ മകന്‍ അബു' എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്കാരം.

'ഗദ്ദാമ'യിലെ അഭിനയത്തിലൂടെ കാവ്യാ മാധവന്‍ മികച്ച നടിയായി. സലിം അഹമ്മദ് സംവിധാനം ചെയ്ത 'ആദാമിന്റെ മകന്‍ അബു' ആണ് മികച്ച ചിത്രം. 'ഇലക്ട്ര' സംവിധാനം ചെയ്ത ശ്യാമ പ്രസാദാണ് മികച്ച സംവിധായകന്‍.

മികച്ച രണ്ടാമത്തെ ചിത്രം ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത 'മകരമഞ്ഞാ'ണ്. ടി.ഡി ദാസനി'ലെ അഭിനയത്തിന് ബിജു മേനോനെ രണ്ടാമത്തെ നടനായും 'കഥ തുടരുന്നു'വിലെ അഭിനയത്തിന് മംമ്ത മോഹന്‍ദാസിനെ രണ്ടാമത്തെ നടിയായും തിരഞ്ഞെടുത്തു.

'ഒരു നാള്‍ വരും'മിലൂടെ സുരാജ് വെഞ്ഞാറമൂട് മികച്ച ഹാസ്യ നടനായി. 'ജാനകി'യിലെ പ്രകടനത്തിന് കൃഷ്ണ പത്മകുമാറിനെ ബാലതാരമായും തിരഞ്ഞെടുത്തു. 

'ടി.ഡി ദാസന്‍ സ്റ്റാന്‍ഡേഡ് 6 ബി' സംവിധാനം ചെയ്ത മോഹന്‍ രാഘവനാണ് മികച്ച നവാഗത സംവിധായകന്‍. 'കരയിലേക്ക് ഒരു കടല്‍ ദൂരം' എന്ന ചിത്രത്തിലെ 'ചിത്രശലഭമേ' എന്ന ഗാനത്തിന് ഈണമേകിയ എം.ജയചന്ദ്രന്‍ മികച്ച സംഗീത സംവിധായകനായി. രഞ്ജിത്ത് സംവിധാനം ചെയ്ത 'പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയിന്റ്' ആണ് ജനപ്രിയ ചിത്രം.

മറ്റു പ്രധാന പുരസ്കാരങ്ങള്‍: 
കഥാകൃത്ത്-മോഹന്‍ശര്‍മ്മ (ഗ്രാമം),
തിരക്കഥാകൃത്ത്: സലിംഅഹമ്മദ് (ആദാമിന്റെ മകന്‍ അബു),
ഛായാഗ്രാഹകര്‍: ഷഹനാദ്ജലാല്‍, എം.ജെ.രാധാകൃഷ്ണന്‍ (ചിത്രസൂത്രം, വീട്ടിലേക്കുള്ള വഴി),
ഗാനരചയിതാവ്: റഫീഖ്അഹമ്മദ് (സദ്ഗമയ) സംഗീതസംവിധായകന്‍: എം. ജയചന്ദ്രന്‍. (കരയിലേക്കൊരു കടല്‍ ദൂരം.- ചിത്രശലഭമേ),
സംഗീതസംവിധായകന്‍ (പഞ്ചാത്തലസംഗീതം)-ഐസക്ക്‌തോമസ് കൊട്ടുകാപ്പള്ളി (സദ്ഗമയ, ആദാമിന്റെ മകന്‍ അബു).
ക്ലാസിക്കല്‍ വിഭാഗം ഗായകന്‍-ഡോ.ബാലമുരളീകൃഷ്ണ (ഗ്രാമം), 
ചിത്രസംയോജകന്‍: സോഭിന്‍ കെ.സോമന്‍ (പകര്‍ന്നാട്ടം), 
കലാസംവിധായകന്‍: കെ. കൃഷ്ണന്‍കുട്ടി (യുഗപുരുഷന്‍), ശബ്ദലേഖകന്‍: ശുഭദീപ്‌സെന്‍ഗുപ്ത, അജിത് എം.ജോര്‍ജ് (ചിത്രസൂത്രം),
പ്രോസസിങ് ലബോറട്ടറി: പ്രസാദ് കളര്‍ലാബ് (വീട്ടിലേക്കുള്ള വഴി), 
മേക്കപ്പ്മാന്‍: പട്ടണം റഷീദ് (യുഗപുരുഷന്‍), 
വസ്ത്രാലങ്കാരം: എസ്.ബി.സതീശന്‍ (യുഗപുരുഷന്‍, മകരമഞ്ഞ്), 
ഡബ്ബിങ് ആര്‍ട്ടിസ്റ്റ്: റിസബാവ, പ്രവീണ (കര്‍മയോഗി, ഇലക്ട്ര), 
കോറിയോഗ്രാഫര്‍: മധുഗോപിനാഥ്, സന്ദീപ് വക്കം (മകരമഞ്ഞ്).

state film award, salim kumar, kavya madhavan, adaminte makan abu, gadhama, makaramanju, electra, syamaprasad

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.