Tuesday, May 3, 2011

നവോദയ അപ്പച്ചന് ജെ.സി.ദാനിയല്‍ പുരസ്കാരം സമ്മാനിച്ചു



ചലച്ചിത്ര മേഖലയിലെ സമഗ്രസംഭാവനയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ജെ.സി.ദാനിയല്‍ പുരസ്കാരം എം.സി.പുന്നൂസിന് (നവോദയ അപ്പച്ചന്‍) സാംസ്കാരിക മന്ത്രി എം.എ.ബേബി സമ്മാനിച്ചു. ഒരു ലക്ഷം രൂപയും ശില്‍പ്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. 

ചലച്ചിത്ര അക്കാദമി പ്രസിദ്ധീകരിച്ച നവോദയ അപ്പച്ചന്‍  മലയാള സിനിമയുടെ വളര്‍ത്തച്ഛന്‍ എന്ന പുസ്തകം പി.സുബ്രഹ്മണ്യം കുമാറിന് നല്‍കി മന്ത്രി പ്രകാശനം ചെയ്തു. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കെ.ആര്‍.മോഹനന്‍, പുരസ്കാര നിര്‍ണയ സമിതി അദ്ധ്യക്ഷന്‍ ടി.വി.ചന്ദ്രന്‍, അപ്പച്ചന്റെ കുടുംബാംഗങ്ങള്‍ സംബന്ധിച്ചു. 

j.c daniel award, navodaya appachan, minister ma.a baby, m.c punnoose

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.