Monday, May 2, 2011

നടന്‍ അജിത് ഫാന്‍സ് അസോസിയേഷന്‍ പിരിച്ചുവിട്ടു


തമിഴിലെ യുവനടന്‍മാരില്‍ മുന്‍നിരയിലുള്ള അജിത് തന്റെ പേരിലുള്ള ഫാന്‍സ് അസോസിയേഷനുകള്‍ പിരിച്ചുവിട്ടു. 

മെയ് ഒന്നിന് അദ്ദേഹത്തിന്റെ പിറന്നാള്‍ ദിനം മുതലാണ് ഇത് പ്രാണല്യത്തില്‍ വന്നത്. തമിഴ്നാട്ടിലും കേരളത്തിലും കര്‍ണാടകത്തിലുമൊക്കെയായി അനേകായിരം ഫാന്‍സ് അസോസിയേഷന്‍ യുനിറ്റുകളുള്ള സൂപ്പര്‍രാരമാണ് അജിത്. അദ്ദേഹത്തിന്റെ 50ാമത് ചിത്രം 'മങ്കാതെ' ഉടന്‍ റിലീസ് ആകാന്‍ ഇരിക്കുകയുമാണ്. 

താരാരാധനയിലും ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തനങ്ങളിലും മുന്‍പന്തയിലുള്ള തമിഴ് ചലച്ചിത്രമേഖലയില്‍ ഒരു പ്രമുഖ നടന്‍ ഇത്തരം തീരുമാനമെടുത്തത് ഇന്ത്യന്‍ സിനിമാരംഗം തന്നെ അല്‍ഭുതത്തോടെയാണ് ഉറ്റുനോക്കുന്നത്. 

തെരഞ്ഞെടുപ്പ് കാലത്ത് തന്റെ ഫാന്‍സ് അസോസിയേഷനില്‍ പെട്ട ചിലരുടെ നടപടിയില്‍ മനംനൊന്താണ് അജിത് അസോസിയേഷനുകള്‍ പിരിച്ചുവിട്ടത്. ചില രാഷ്ട്രീയ കക്ഷികള്‍ക്ക് വേണ്ടി പ്രാദേശികമായി അസോസിയേഷനുകള്‍ അതിന്റെ ശക്തി ദുരുപയോഗം ചെയ്തെന്നും അഴിമതി നടത്തിയെന്നും പരാതി അജിത്തിന് ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് കുടുംബാംഗങ്ങളോടും അടുത്ത സുഹൃത്തുക്കളോടും ചര്‍ച്ച നടത്തിയ ശേഷമാണ് അജിത് വിപ്ലവകരമായ തീരുമാനം കൈക്കൊണ്ടത്. 

സ്വന്തം താല്‍പര്യങ്ങള്‍ക്കായി ഫാന്‍സ് അസോസിയേഷനുകള്‍ ഒരിക്കലും ഉപയോഗപ്പെടുത്തിയിട്ടില്ലെന്ന് അജിത് പിറന്നാള്‍ ദിനത്തില്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു. പല ഘട്ടത്തിലും അസോസിയേഷന്‍ അംഗങ്ങളുടെ ഐക്യമില്ലായ്മയും തന്നെ വേദനിപ്പിച്ചിട്ടുണ്ട്. തന്റെ സിനിമകള്‍ നല്ലതാണെങ്കില്‍ പ്രോല്‍സാഹിപ്പിക്കാനും മോശമെങ്കില്‍ വിമര്‍ശിക്കാനും എല്ലാവര്‍ക്കും അവകാശമുണ്ട്. ഫാന്‍സ് അംഗങ്ങള്‍ സാമൂഹികപ്രവര്‍ത്തനം തുടരണമെന്നും അതിന് അസോസിയേഷന്റെ മേല്‍ക്കൂര നിര്‍ബന്ധമില്ലെന്നും അജിത് പറയുന്നു.

യുവതാരമാണെങ്കിലും തലയിലെ നര മറയ്ക്കാതെ പൊതുവേദിയില്‍ പതിവായി പ്രത്യക്ഷപ്പെട്ട് അജിത് ശ്രദ്ധനേടിയിരുന്നു. തന്റെ കഴിഞ്ഞ ചിത്രമായ 'അസല്‍' പുറത്തിറങ്ങിയ സമയം പതിവായി തന്നെ വിശേഷിപ്പിക്കുന്ന 'തല' , അള്‍ട്ടിമേറ്റ് സ്റ്റാ തുടങ്ങിയ പദങ്ങള്‍ ഒഴിവാക്കണമെന്നും അജിത് ആരാധകരോട് ആവശ്യപ്പെട്ടിരുന്നു. 

എതിര്‍താരങ്ങളുടെ ചിത്രങ്ങള്‍ ഇകഴ്ത്താനും സ്വന്തം ചിത്രങ്ങള്‍ ആഘോഷമാക്കാനും പണം നല്‍കിവരെ ഫാന്‍സ് സംഘടനങ്ങള്‍ വളര്‍ത്തുന്ന കാലഘട്ടത്തിലാണ് അജിത്തിന്റെ ധീരമായ ഈ നടപടി. 
അസോസിയേഷന്‍ പിരിച്ചുവിട്ട് അജിത് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് 


ajith, tamil actor ajithkumar, ajithfans association dissolved, ultimate star, ajith fans club dissolved

4 comments:

Smitha said...

ee matrika malayalam tharangal pinthudaranam.

Rahul said...

why should mallu stars do that? their fans are ot working for any party or misusing clubs

Saheer said...

എല്ലാവരും കണക്കാ

Anu said...

namukk vijay undu

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.