അനുയോജ്യമായ പ്രോജക്ട് വന്നാല്‍ സംവിധാനം ചെയ്യുമെന്ന് നടന് പൃഥ്വിരാജ്. 'ഉറുമി' സിനിമയുടെ റിലീസിനോടനുബന്ധിച്ച് തിരുവനന്തപുരത്ത് നടന്ന മീറ്റ് ദി പ്രസില്‍ സംസാരിക്കുകയായിരുന്നു പൃഥ്വി.
'ഉറുമി' 450 ഓളം കലാകാരന്മാരുടെ നീണ്ട അധ്വാനത്തിന്റെ ഫലമാണ്. ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, ഹിന്ദി ഉള്‍പ്പെടെ നാലു ഭാഷകളില്‍ ചിത്രം ഉടന്‍ റിലീസാകും. ഇംഗ്ളീഷില്‍ അനുയോജ്യമായ മാറ്റങ്ങളുണ്ട്.
തന്റെ പ്രണയം 'ഉറുമി'യോടാണെന്ന് പ്രണയത്തെക്കുറിച്ചുള്ള വാര്ത്തകളെപ്പറ്റി ചോദിച്ചപ്പോള്‍ പൃഥ്വി പ്രതികരിച്ചു.
ഉറുമിക്കു വേണ്ടി മൂന്നുദിവസമേ ഉറുമിപയറ്റ് അഭ്യസിച്ചിരുന്നുള്ളൂ. ചെറിയ തോതില്‍ നിര്‍മിക്കാന്‍ ഉദ്ദേശിച്ച ചിത്രം പിന്നീട് വലുതായി മാറുകയായിരുന്നെന്നും പൃഥ്വി കൂട്ടിച്ചേര്‍ത്തു.
സംവിധായകന് സന്തോഷ് ശിവന്, തിരക്കഥാകൃത്ത് ശങ്കര്‍ രാമകൃഷ്ണന്, നായിക ജെനീലിയ ഡിസൂസ, നിര്‍മാതാവ് ഷാജി നടേശന്, മല്ലിക സുകുമാരന്‍, എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍ മൊബീന റത്തോന്സെ തുടങ്ങിയവരും പങ്കെടുത്തു.
press meet exclusive photo gallery
(click image to enlarge)
![]() |
mubina rattonsey, prithviraj, genelia, santhosh sivan |
urumi, pritviraj, urumi press meet, urumi gallery, genelia, mubina rattonsey, santhosh sivan
1 comments:
മനോഹര ചിത്രങ്ങള്‍...മനോഹരി ജെനി ..നന്ദി
Post a Comment